Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2019 11:31 PM GMT Updated On
date_range 23 Aug 2019 11:31 PM GMTരാജസ്ഥാൻ നാടോടി വിധവയെ ബലാത്സംഗത്തിനിരയാക്കി; ഒരാൾ കസ്റ്റഡിയിൽ
text_fieldsതലശ്ശേരി: രാജസ്ഥാൻ നാടോടിസംഘത്തിലെ 40കാരിയായ വിധവയെ തലശ്ശേരിയിലെ തെരുവോരത്ത് കൊള്ളയടിച്ച് ബലാത്സംഗത്തിനിരയ ാക്കിയ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. വ്യാഴാഴ്ച രാത്രി റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയ ഇയാളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരുന്നതായി പൊലീസ് പറഞ്ഞു. രാജസ്ഥാൻ ബിൽവാഡ സ്വദേശിനിയായ വിധവയാണ് ഇതേ സംഘത്തിൽപെട്ടതെന്ന് കരുതുന്ന രണ്ടുപേരുടെ പിടിച്ചുപറിക്കും മാനഭംഗത്തിനും ഇരയായത്. ജൂൺ ആറിന് രാത്രി തലശ്ശേരി റെയിൽവേ മേൽപാലത്തിനടിയിൽെവച്ച് രാകേഷ് എന്നയാൾ ബലാത്സംഗം ചെയ്തുവെന്നും കൂടെയുണ്ടായ ബന്ന എന്നയാൾ സ്ത്രീയുടെ കൈവശമുണ്ടായ 30,000 രൂപ തട്ടിപ്പറിച്ചുവെന്നുമാണ് പരാതി. സംഭവത്തിനുശേഷം ഇരുവരും തലശ്ശേരിയിൽനിന്ന് രക്ഷപ്പെട്ടിരുന്നു. രാകേഷിൻെറയും ബന്നയുടെയും പേരിൽ ഇന്ത്യൻ ശിക്ഷാനിയമം 376, 392, െറഡ് വിത്ത് 34 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പരാതിക്കാരിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. നഗരത്തിൽ പാവകളും പായകളും മറ്റും വിൽപന നടത്തി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് താമസിച്ചുവരുകയായിരുന്നു വിധവയായ സ്ത്രീ.
Next Story