Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2019 11:32 PM GMT Updated On
date_range 22 Aug 2019 11:32 PM GMTഓണത്തിന് അരിയും പലവ്യഞ്ജനങ്ങളും ലഭ്യമാക്കണം
text_fieldsമാഹി: ഓണത്തിന് സിവിൽ സപ്ലൈസ് വകുപ്പ്, സഹകരണ ബാങ്കുകൾ വഴി അരിയും നിത്യോപയോഗ സാധനങ്ങളും ന്യായവിലക്ക് ലഭ്യമാക്ക ണമെന്ന് ജനശബ്ദം മാഹി പ്രവർത്തക സമിതി, വകുപ്പ് മന്ത്രി എം. കന്തസാമിക്ക് അയച്ച ഫാക്സ് സന്ദേശത്തിൽ ആവശ്യപ്പെട്ടു. മാഹിയിൽ താമസിക്കുന്നവർക്ക് റേഷൻകടകൾ വഴി അരിയോ മറ്റു പലവ്യഞ്ജനങ്ങളോ വിതരണം ചെയ്യാത്ത സാഹചര്യത്തിലാണ് ഈ ആവശ്യം മുന്നോട്ടുവെക്കുന്നത്. പാവപ്പെട്ടവർക്ക് ആശ്വാസം പകരുന്ന നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ഗവ. ഹൗസിനു മുന്നിൽ പ്രത്യക്ഷ സമര പരിപാടികൾ നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. വർക്കിങ് പ്രസിഡൻറ് ടി.എം. സുധാകരൻ അധ്യക്ഷത വഹിച്ചു. ദാസൻ കാണി, ഇ.കെ. റഫീഖ്, എം.പി. ഇന്ദിര, സി.എം. സുരേഷ്, റോജ പന്തക്കൽ, പുഷ്പ ഈസ്റ്റ് പള്ളൂർ എന്നിവർ സംസാരിച്ചു.
Next Story