Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2019 5:04 AM IST Updated On
date_range 21 Aug 2019 5:04 AM ISTഅധികൃതർ കണ്ണുതുറന്നു; ദേശീയപാതയിലെ ചതിക്കുഴികൾ അടച്ചുതുടങ്ങി
text_fieldsbookmark_border
എടക്കാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ വാഹന യാത്രികർക്ക് അപകട ഭീഷണിയായി മാറിയ 'ചതിക്കുഴികൾ' അടച്ചുതുടങ്ങി. ദേ ശീയപാതയിൽ എടക്കാട് മുതൽ ധർമടം വരെയുള്ള ഭാഗത്ത് പരക്കെ കുഴി രൂപപ്പെട്ടത് സംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ പാതയിലെ ചതിക്കുഴികളിൽ വീണ് ബൈക്ക് യാത്രക്കാരുൾപ്പെടെ നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് കുഴിയടക്കൽ പ്രവൃത്തിക്ക് തുടക്കമായത്. എടക്കാട് പെട്രോൾ പമ്പിനടുത്ത കുഴികൾ അടച്ചു. വാഹനങ്ങൾക്ക് വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന വലിയ കുഴികളാണ് താൽക്കാലികമായി അടക്കുന്നത്. ഇതിനായി 17 ലക്ഷം രൂപയാണ് നാഷനൽ ഹൈവേ അതോറിറ്റി അനുവദിച്ചിട്ടുള്ളത്. മഴ പൂർണമായും നീങ്ങിക്കഴിഞ്ഞാൽ പൂർണ തോതിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്നും നാഷനൽ ഹൈവേ അതോറിറ്റിയുടെ പയ്യന്നൂർ സെക്ഷൻ അസി. എൻജിനീയർ വിപിൻ അനിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story