Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2019 11:31 PM GMT Updated On
date_range 19 Aug 2019 11:31 PM GMTപട്ടികജാതി പ്രമോട്ടര്‍ കൂടിക്കാഴ്ച 22ന്
text_fieldsകാസർകോട്: പടന്ന ഗ്രാമപഞ്ചായത്തില്‍ ഒഴിവുള്ള ഒരു പട്ടികജാതി പ്രമോട്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക ്ഷകര്‍ 18നും 40നും മധ്യേ പ്രായമുള്ളവരും പ്രീഡിഗ്രി/പ്ലസ് ടു പാസായവരുമായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താൽപര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത് എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 22ന് രാവിലെ 11ന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ല പട്ടികജാതി വികസന ഓഫിസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 7000 രൂപയാണ് ഓണറേറിയമായി അനുവദിക്കുന്നത്. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ല പട്ടികജാതി വികസന ഓഫിസ്, ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫിസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോൺ: 04994 256162. സംരംഭകത്വ വികസനപരിപാടി കാസർകോട്: വിളവെടുപ്പ് ഉപകരണങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിനായി സി.പി.സി.ആര്‍.ഐയില്‍ സംരംഭകത്വ വികസനപരിപാടി സംഘടിപ്പിച്ചു. പട്ടികജാതി വിഭാഗത്തില്‍പെട്ട 40 പേര്‍ പങ്കെടുത്ത ദ്വിദിന പരിപാടിയില്‍ വിളവെടുപ്പ് ഉപകരണങ്ങള്‍ വിതരണം ചെയ്തു. പവര്‍ ടില്ലര്‍, മിനി ടില്ലര്‍, സ്‌പ്രേയര്‍, ക്ലൈമ്പിങ് ഉപകരണങ്ങള്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്. ഐ.സി.എ.ആര്‍- സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. അനിത കിരണ്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫിസര്‍ മീനാറാണി വിളവെടുപ്പ് ഉപകരണങ്ങള്‍ കൈമാറി. പട്ടികജാതി സബ്പ്ലാന്‍ നോഡല്‍ ഓഫിസര്‍ ഡോ. കെ. മുരളീധരന്‍, സി.പി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയൻറിസ്റ്റ് ഡോ. സി. തമ്പാന്‍, കോഴ്‌സ് ഡയറക്ടര്‍ ഡോ. സുചിത്ര, കോഴ്‌സ് കോഒാഡിനേറ്റര്‍ ഡോ. ആര്‍.പി. സെല്‍വം എന്നിവര്‍ ക്ലാസെടുത്തു. എ.ഒ. വര്‍ഗീസ്, മധു, പക്കീരന്‍, മാധവന്‍ എന്നിവര്‍ പരിശീലന സെഷന്‍ കൈകാര്യം ചെയ്തു. പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ് കാസർകോട്: മലബര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ മഞ്ചേശ്വരം താലൂക്കിലുള്ള കടമ്പാര്‍ ഗ്രാമത്തിലെ തലേക്കള ശ്രീസദാശിവ ക്ഷേത്രത്തിലെ പരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്രപരിസരവാസികളായ ഹിന്ദുമത വിശ്വാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിൻെറ കാസര്‍കോട് ഡിവിഷൻെറ നീലേശ്വരത്തുള്ള അസി. കമീഷണറുടെ ഓഫിസില്‍ ഈ മാസം 30നകം അപേക്ഷ നല്‍കണം അപേക്ഷാഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റില്‍നിന്നും നീലേശ്വരത്തുള്ള അസിസ്റ്റൻറ് കമീഷണറുടെ ഓഫിസില്‍നിന്നും പ്രവൃത്തിദിവസങ്ങളില്‍ സൗജന്യമായി ലഭിക്കും.
Next Story