Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 11:33 PM GMT Updated On
date_range 18 Aug 2019 11:33 PM GMTചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും
text_fieldsചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും നിലമ്പൂർ: ഉരുൾപൊട്ടലിൽ തകർന്ന നാടുകാണി ചുരം വഴി ചെറിയ യാത്രാവ ാഹനങ്ങൾക്ക് പോവാൻ താൽക്കാലിക സംവിധാനമൊരുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പി.വി. അൻവർ എം.എൽ.എയോടൊപ്പം ചുരം റോഡ് പരിശോധനക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരം തുടങ്ങുന്ന ആനമറിയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള തകരപ്പാടിയിലും ഇവിടെനിന്ന് രണ്ട് കിലോമീറ്ററുള്ള തേൻപാറയിലുമാണ് കൂറ്റൻ പാറകൾ വീണ് റോഡ് തകർന്നത്. ഇവിടെ അടഞ്ഞുകിടക്കുകയാണ്. ഇവിടങ്ങളിൽ ചെറിയ യാത്രാവാഹനങ്ങൾക്ക് പോകാൻ ഒരാഴ്ചക്കകം സംവിധാനമൊരുക്കും. സുരക്ഷിത പാത നിർമിക്കുന്നത് വരെ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും. റോഡിലേക്ക് വീണ മണ്ണും മരങ്ങളും നീക്കം ചെയ്തുവരുന്നുണ്ട്. പൊതുമരാമത്ത് ചീഫ് എൻജിനീയർ, എക്സിക‍്യൂട്ടീവ് എൻജിനീയർ ജി. ഗീത, നോർത്ത് ഡി.എഫ്.ഒ വർക്കാഡ് യോഗേഷ് നീലകാന്ത്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Next Story