Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 11:33 PM GMT Updated On
date_range 18 Aug 2019 11:33 PM GMTഅഴുക്കുവെള്ളം റോഡിലേക്ക്; പൈതൃകനഗരം രോഗഭീഷണിയിൽ
text_fieldsഅഴുക്കുവെള്ളം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ പരിസരത്തെ വ്യാപാരിയാണ് ശുചീകരണത്തിന് തൊഴിലാളികളെ വിളിച്ചു വരുത്തിയത് തലശ്ശേരി: വെള്ളപ്പൊക്കത്തെ തുടർന്ന് കുടിെവള്ള സ്രോതസ്സുകൾ മലിനമായ സാഹചര്യത്തിൽ എലിപ്പനി പടരാൻ സാധ്യത ഏറെയാണെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നു. എന്നാൽ, ഇതിന് അപവാദമാണ് തലശ്ശേരിയിൽ നിന്നുള്ള കാഴ്ചകൾ. പഴയ ബസ്സ്റ്റാൻഡ് ഒാടത്തിൽ പള്ളി പരിസരത്തെ ഒാവുചാലിൽ അടിഞ്ഞുകൂടിയ മാലിന്യം കൈയിട്ട് പുറത്തേക്കെടുക്കുന്ന കൂലിത്തൊഴിലാളിയുടെ ചിത്രം െഞട്ടിക്കുന്നതായിരുന്നു. ദുർഗന്ധം പരക്കുന്ന ഒാവുചാലിന് സമീപത്തുകൂടെ നടക്കാൻപോലും ആളുകൾ അറച്ചുനിൽക്കുേമ്പാഴാണ് ഉപജീവനത്തിനുവേണ്ടിയുള്ള തൊഴിലാളിയുടെ കഠിനസാഹസം. ഒാവുചാലിൽ മാലിന്യം കെട്ടിക്കിടന്ന് അഴുക്കുവെള്ളം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ പരിസരത്തെ വ്യാപാരിയാണ് ശുചീകരണത്തിന് രണ്ട് തൊഴിലാളികളെ വിളിച്ചുവരുത്തിയത്. റോഡരികിലെ രണ്ട് ഒാവുചാലുകളിലൂടെ ഇരുമ്പുകമ്പി കുത്തിയിറക്കി രണ്ടര മണിക്കൂറിലേറെ പ്രയത്നിച്ചാണ് മാലിന്യം നീക്കിയത്. പരിസരത്തെ ഹോട്ടൽ, ബേക്കറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്നുള്ള വെള്ളം പുറത്തേക്കൊഴുക്കി വിടുന്ന ഒാവുചാലാണിത്. മലിനജലം റോഡിലൂടെ പരന്നൊഴുകിയിട്ടും നഗരസഭ ആരോഗ്യവകുപ്പിന് കീഴിലുള്ള ശുചീകരണ തൊഴിലാളികൾ മടിച്ചുനിൽക്കുകയായിരുന്നു. വഴിയാത്രക്കാര്‍ക്കും പരിസരത്തെ വ്യാപാരികള്‍ക്കും രോഗഭീഷണി ഉയര്‍ത്തുന്നതാണ് ഒാവുചാൽ. എലികളുടെ താവളമായ ഓവുചാലിൽനിന്ന് രാത്രികാലങ്ങളിൽ പരിസരത്തെ കടകളിലേക്ക് എലികൾ ധാരാളം വരുന്നുണ്ട്. ഹോസ്പിറ്റൽ റോഡിലെ ഒാവുചാലിലും മാലിന്യം നിറഞ്ഞ് മലിനജലം പുറത്തേക്കൊഴുകിയതും ആഴ്ചകൾക്ക് മുമ്പാണ്. നഗരത്തിലെ പ്രധാന അഴുക്കുചാലുകളിലെല്ലാം മാലിന്യം കെട്ടിക്കിടന്ന് െവള്ളമൊഴുക്ക് തടസ്സപ്പെടുകയാണ്. പരാതി ഉയരുേമ്പാൾ മാത്രമാണ് ആരോഗ്യവിഭാഗം ശുചീകരണത്തിനിറങ്ങുന്നത്. നഗരശുചീകരണം തന്നെ പലപ്പോഴും ടൗണില്‍ മാത്രമായി ഒതുങ്ങുകയാണ്. എലിപ്പനി ഉള്‍പ്പെടെയുള്ള സാംക്രമിക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിഭാഗം നിർദേശം നല്‍കുമ്പോഴും പൈതൃകനഗരമായ തലശ്ശേരിയില്‍ ശുചീകരണ പ്രവൃത്തി താളം തെറ്റിയ നിലയിലാണ്.
Next Story