Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചിത്രപ്രദർശനം തുടങ്ങി

ചിത്രപ്രദർശനം തുടങ്ങി

text_fields
bookmark_border
മാഹി: ഭാരതീയ ചിത്രകലയുടെ പാരമ്പര്യത്തിലൂന്നി നിൽക്കുമ്പോഴും നൂതനമായ ശൈലിയും വർണ സംസ്കാരവും കലാലോകത്തിന് സംഭാവന ചെയ്ത മഹാനായ ചിത്രകാരനാണ് ശരത്ചന്ദ്രനെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. മലയാള കലാഗ്രാമത്തിലെ എം.വി.ദേവൻ ആർട്ട് ഗാലറിയിൽ നടക്കുന്ന ശരത്ചന്ദ്രൻെറ ദശദിന ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യത്തേക്കാൾ സജീവമാണ് ഇന്ന് ചിത്രകല. ഒരു ചിത്രം മഹത്തരമാകുന്നത് അതിൽ മനുഷ്യജീവിതവും സ്നേഹവുമെല്ലാം ഇതൾവിരിയുമ്പോഴാണ്. പുതുവർണങ്ങളും നൂതന ശൈലികളും തേടിയുള്ള സർഗസഞ്ചാരങ്ങൾക്കൊടുവിൽ കലാകാരന്മാർ വീണ്ടും യഥാർഥ രചനകളിലേക്ക് മടങ്ങിവരുന്ന കാഴ്ചയാണ് കേരളക്കരയിലെങ്ങും കാണുന്നത്. മാസ്റ്റേർസിൻെറ രചനകൾ പോലും കാണാൻ ഗാലറികളിലെത്താതിരിക്കുന്ന പുതുതലമുറയുടെ മനോഭാവം മാറ്റപ്പെടണമെന്ന് മുകുന്ദൻ അഭിപ്രായപ്പെട്ടു. എം. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. എ. വത്സലൻ, എ.വി. അരവിന്ദാക്ഷൻ, ചാലക്കര പുരുഷു, പി. ആനന്ദ് കുമാർ, സദു അലിയൂർ, പ്രശാന്ത് ഒളവിലം, ചിത്രകാരൻ ശരത്ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രദർശനം 26 വരെ നീണ്ടുനിൽക്കും.
Show Full Article
TAGS:LOCAL NEWS 
Next Story