Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2019 11:32 PM GMT Updated On
date_range 17 Aug 2019 11:32 PM GMTഅവശ്യവസ്തു ശേഖരണം തുടങ്ങി
text_fieldsപയ്യന്നൂർ: കേരള സാമൂഹിക സുരക്ഷ മിഷൻ, കണ്ണൂർ ജില്ല വയോമിത്രം, ദേശീയാരോഗ്യ ദൗത്യം കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ ദുരിതബാധിതർക്കായി അവശ്യവസ്തുക്കളുടെ ശേഖരണ പരിപാടി മൗത്ത് പെയിൻറർ സുനിത തൃപ്പാണിക്കരയിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിച്ച് സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ നഗരസഭാധ്യക്ഷൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. ശ്രീശങ്കരാചാര്യ സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ സാമൂഹിക സേവന വിഭാഗം വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക എന്ന സന്ദേശമുയർത്തി രംഗവത്കരിക്കുന്ന 'മാനുഷം' എന്ന ഫ്ലാഷ് മോബും ചടങ്ങിന് അനുബന്ധമായി നടന്നു. പ്രളയബാധിത മേഖലകളിലേക്കാവശ്യമായ റിലീഫ് കിറ്റുകൾ, തുണിത്തരങ്ങൾ, കുടിവെള്ളം, സാനിറ്ററി പാഡുകൾ, വസ്ത്രങ്ങൾ, മരുന്നുകൾ, ശുചീകരണ സാധനങ്ങൾ എന്നിവ ഏറ്റുവാങ്ങി. പയ്യന്നൂർ പകൽ വീടിലെ കുടുംബാംഗങ്ങൾ സമാഹരിച്ച തുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പ്രബിത്ത്, സംസ്കൃത സർവകലാശാല മേധാവി ഡോ. ഇ. ശ്രീധരൻ, സാമൂഹിക സേവന വിഭാഗം വകുപ്പ് മേധാവി ഡോ. അനിത, ഡോ. അബ്ദുൽ ജലീൽ, പയ്യന്നൂർ താലൂക്ക് ആശുപത്രി സീനിയർ പി.ആർ.ഒ ജാക്സൺ ഏഴിമല തുടങ്ങിയവർ സംസാരിച്ചു.
Next Story