Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2019 11:32 PM GMT Updated On
date_range 16 Aug 2019 11:32 PM GMTസ്വാതന്ത്ര്യദിനാഘോഷവും കുടുംബസംഗമവും
text_fieldsചൊക്ലി: ചൊക്ലി പഞ്ചായത്തിലെ ഒതയോത്ത് കാട്ടിലെ കുടുംബാംഗങ്ങൾ (ഒ.കെ ഫാമിലി) സ്വാതന്ത്ര്യദിനം കുടുംബസംഗമം നടത്ത ി ആഘോഷിച്ചു. ചടങ്ങിൽ അസീസ് കുന്നോത്ത് അധ്യക്ഷതവഹിച്ചു. സംഗമത്തിനിടെ കുടുംബത്തിലെ മുതിർന്ന അംഗമായ ഒ.കെ. നഫീസക്ക് ദേശീയ പതാക നൽകി രാജ്യത്തോടുള്ള കുടുംബത്തിൻെറ ആദരം പ്രകടിപ്പിച്ചു. സിറ്റി മാക്സ് റെഡിമെയ്ഡ്സ് ഉടമ ബഷീർ കുന്നോത്ത്, ഖത്തറിലെ യു.എസ് എംബസി ജീവനക്കാരനായ റഹീം കുന്നോത്ത്, മെൻസ് പവലിയൻ മാനേജിങ് ഡയറക്ടറും ഉടമയുമായ അൻസീർ കുന്നോത്ത്, ജബ്ബാർ കുന്നോത്ത്, ഒ.കെ. ശക്കീർ എന്നിവർ സംസാരിച്ചു. ഖത്തറിലെ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ ഗായകൻ ജലീൽ പാറാലിൻെറ ഗാന വിരുന്നുമുണ്ടായി. മനുഷ്യാവകാശപ്രവർത്തകൻ ഒ.കെ. മുഹമ്മദ് അലി പരിപാടികൾ നിയന്ത്രിച്ചു.
Next Story