Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2019 5:02 AM IST Updated On
date_range 15 Aug 2019 5:02 AM ISTബസ് തട്ടി യുവാവ് മരിച്ചു
text_fieldsbookmark_border
മുഴപ്പിലങ്ങാട്: സഹോദരിയെ മുഴപ്പിലങ്ങാട്ടെ വീട്ടിൽ കൊണ്ടുവിട്ട് ധർമടത്തെ വീട്ടിലേക്ക് പോകവെ ബസ് തട്ടി യുവാവ് മരിച്ചു. ധർമടം പാണ്ടികശാല സ്വദേശി പരേതരായ കുമാരൻ-കാർത്തിക ദമ്പതികളുടെ മകൻ സ്വരാജാണ് (38) മരിച്ചത്. എഫ്.സി.ഐ ഗോഡോണിന് സമീപത്താണ് അപകടം. റോഡ് മുറിച്ചുകടക്കാൻ നിൽക്കവെ എതിരെവന്ന തലശ്ശേരി--ചക്കരക്കല്ല് റൂട്ടിലെ മണികണ്ഠൻ ബസ് ഇടിക്കുകയായിരുന്നു. ബസിൻെറ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ ബസ് എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: സുജിന. മകൾ: ഇൻപ. സഹോദരങ്ങൾ: പ്രീത, പ്രവീന, റീഷ്‌മ, റീന, സ്മിത. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story