Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുന്നിടിഞ്ഞ് വീടുകളും...

കുന്നിടിഞ്ഞ് വീടുകളും കുടുംബങ്ങളും അപകടഭീഷണിയിൽ

text_fields
bookmark_border
ന്യൂ മാഹി: കനത്ത മഴയിൽ കുന്നിടിഞ്ഞുവീണ് ആൾ താമസമുള്ള വീടിന് കേടുപാടുകൾ പറ്റി. പുന്നോൽ കുറിച്ചിയിൽ മാതൃക -പത്തല ായി - റെയിൽ റോഡ് ഭാഗത്തെ സർഫറാസ് മഹൽ എന്ന വീടിന് മുകളിലേക്കാണ് കുന്നിടിഞ്ഞ് വീണത്. വീടിനോട് ചേർന്ന് ഏതാണ്ട് നൂറോളം മീറ്റർ ഉയരത്തിൽ ചെങ്കുത്തായ കുന്നിൻെറ അരികാണ് ഇടിഞ്ഞുവീണത്. വീടിൻെറ വലത് ഭാഗത്തെ ചുമർ പൂർണമായും മുൻവശത്ത് പകുതി ഭാഗവും മണ്ണിനടിയിലാണ്. ആളപായമില്ല. കുന്നിടിഞ്ഞതിനോട് ചേർന്നുള്ള ഭാഗങ്ങൾ വീണ്ടും ഇടിഞ്ഞ് വീഴാൻ സാധ്യതയുള്ള തരത്തിൽ വൻ അപകട ഭീഷണിയാണ് നിലനിൽക്കുന്നത്. മണ്ണിടിഞ്ഞതിനോട് ചേർന്ന് ഉയരത്തിലുള്ള ഭാഗത്ത് പ്രവൃത്തി നടത്തുകയായിരുന്ന മണ്ണുമാന്തിയന്ത്രം ചൊവ്വാഴ്ച നാട്ടുകാർ തടഞ്ഞു. ഉച്ചയോടെ കോൺഗ്രസ് നേതാക്കളായ സി.ആർ. റസാഖ്, എൻ.കെ. പ്രേമൻ, രാജീവൻ മയലക്കര എന്നിവർ സംഭവസ്ഥലത്തെത്തി അധികൃതർക്ക് പരാതി നൽകി. കുന്നിൻ മുകളിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ തടയണമെന്നും കുന്നിന് താഴെ താമസിക്കുന്നവർക്ക് ജീവനും കെട്ടിടത്തിനും ഭീഷണിയില്ലാതെ വീട്ടിൽ താമസിക്കാൻ സൗകര്യമുണ്ടാക്കണമെന്നും അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ന്യൂ മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story