പ്രതിഭകളെ ആദരിക്കലും ബക്രീദ് - ഓണം കിറ്റ് വിതരണവും നാളെ

05:03 AM
14/08/2019
മാഹി: ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15ന് പ്രതിഭാ ആദരണവും ബക്രീദ്-ഓണം കിറ്റ് വിതരണവും നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശ്രീനാരായണ ബി.എഡ് കോളജ് ഓഡിറ്റോറിയത്തിൽ വൈകീട്ട് 3.30ന് പുതുച്ചേരി റവന്യൂ മന്ത്രി എം.ഒ.എച്ച്.എഫ്. ഷാജഹാൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ഇ. വത്സരാജ് മുഖ്യപ്രഭാഷണം നടത്തും. ജനശബ്ദം പ്രസിഡൻറ് ചാലക്കര പുരുഷു അധ്യക്ഷത വഹിക്കും. പ്രമേഹരോഗ വിദഗ്ധൻ ഡോ.ടി.വി. പ്രകാശ്, ഡോ. കാസിനോ പി. മുസ്തഫ ഹാജി, പായറ്റ അരവിന്ദൻ, കല്ലാടൻ രാജൻ, എസ്.ഐ റീന മേരി ഡേവിഡ്, സി.എം. ദാമു, കല്ലാടൻ ബാലൻ, കെ. രാഘവൻ, രതിക സതീഷ് എന്നിവരെ ആദരിക്കും. മൂലക്കടവ് പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ടിവന്ന മുഴുവൻ കുടുംബങ്ങളടക്കമുള്ള സഹജീവികൾക്ക് ബക്രീദ് - ഓണം കിറ്റുകൾ കൈമാറും. ക്യാമ്പിൽ കഴിയേണ്ടിവന്ന മുഴുവൻ കുടുംബങ്ങൾക്കും രണ്ട് ഘട്ടങ്ങളിലായി പുതുവസ്ത്രങ്ങൾ, ബക്കറ്റ്, പുതപ്പുകൾ തുടങ്ങി ശുചീകരണ സാമഗ്രികൾ വരെ തത്സമയം വിതരണം ചെയ്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചാലക്കര പുരുഷു, ടി.എം.സുധാകരൻ, ദാസൻ കാണി, ഇ.കെ. റഫീഖ്, എം.പി. ഇന്ദിര, ടി.എ. ലതീപ്, ജസീമ മുസ്തഫ, ഇ.കെ. ജയകുമാർ, സി.എം. സുരേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Loading...
COMMENTS