Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചിറക്കൽ, വളപട്ടണം...

ചിറക്കൽ, വളപട്ടണം മേഖലയിലെ മണ്ണിടിച്ചിൽ

text_fields
bookmark_border
പുതിയതെരു: ചിറക്കൽ കൊല്ലറത്തിക്കൽ പള്ളിക്ക് സമീപത്തെ ആയാർ ഫൈസലിൻെറ വീടിൻെറ അടുക്കള ഭാഗം ശനിയാഴ്ച രാവിലെ അഞ്ചോടെ ഇടിഞ്ഞുതാഴ്ന്നു. കെ.എം. ഷാജി എം.എൽ.എ സംഭവസ്ഥലം സന്ദർശിച്ചു. സമീപത്തെ ഇബ്രാഹിമിൻെറ വീടിൻെറ കിണറിനോട് ചേർന്ന ഭാഗവും മതിലും താഴ്ചയിലേക്ക് വീണു. വളപട്ടണം മിൽ റോഡ് ഫക്കീർകുന്ന് മഖാമിന് സമീപം പണിക്കറകത്ത് പുതിയപുരയിൽ ഷരീഫയുടെ വീട്ടിലേക്ക് ശനിയാഴ്ച പുലർച്ച നാലോടെ മതിൽ ഇടിഞ്ഞുവീണു. വെള്ളക്കെട്ട് കാരണം സമീപത്തെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ സുരക്ഷിതമായി കെട്ടിയിരുന്ന കീരിയാട് മിൽ റോഡിൽ റസിയയുടെയും മുഫ്‌സിറയുടെയും ഉടമസ്ഥതയിലുള്ള പതിനാറോളം ആടുകളെ വെള്ളിയാഴ്ച അർധരാത്രി നായ്ക്കൾ കടിച്ചുകൊന്നു.
Show Full Article
TAGS:LOCAL NEWS 
Next Story