Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2019 4:18 AM GMT Updated On
date_range 9 Aug 2019 4:18 AM GMTെസൻസെക്സ് 637 പോയൻറ് കയറി
text_fieldsമുംബൈ: വൻകിട വിദേശ നിക്ഷേപകർക്കുള്ള അധിക നികുതി സർക്കാർ പിൻവലിച്ചേക്കുെമന്ന റിപ്പോർട്ട് നൽകിയ ഉണർവിൽ ഓഹരി വ ിപണി. കഴിഞ്ഞ ദിവസം തകർച്ചയിലായിരുന്ന സെൻസെക്സ് വ്യാഴാഴ്ച 637 പോയൻറ് കുതിച്ചു. ഊർജം, ഇന്ധനം, ഗ്യാസ്, ഓട്ടോ, ഐ.ടി മേഖലയിലാണ് ഉണർവ് പ്രകടമായത്. വ്യാഴാഴ്ച 750 വരെ കുതിച്ച സെൻസെക്സ് 636.86ൽ ഉറച്ചുനിന്നു. വ്യാഴാഴ്ച ഇടപാട് അവസാനിക്കുേമ്പാൾ സെൻസെക്സ് 36,655.41ലും നിഫ്റ്റി 10,842.95 എന്ന നിലയിലുമാണ്. എച്ച്.സി.എൽ ടെക്, ടാറ്റ മോട്ടോഴ്സ്, എം ആൻഡ് എം, ബജാജ് ഓട്ടോ, ആർ.ഐ.എൽ, ഹീറോ മോട്ടോകോർപ്, യെസ് ബാങ്ക്, മാരുതി, എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിനാൻസ് എന്നിവരാണ് വ്യാഴാഴ്ച ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കിയ പ്രധാനികൾ.
Next Story