Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2019 5:01 AM IST Updated On
date_range 7 Aug 2019 5:01 AM ISTഅഴിയൂരിൽ ബാർബർഷോപ് മാലിന്യം സംസ്കരിക്കാൻ ഏകീകൃത സംവിധാനം
text_fieldsbookmark_border
മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിലെ 23ഓളം വരുന്ന ബാർബർ ഷോപ്പിൽനിന്നുള്ള മുടിമാലിന്യം ഏകീകൃത രീതിയിൽ സംസ്കരിക്കാൻ ന ടപടിയാരംഭിച്ചു. ഇതിൻെറ ഭാഗമായി ബാർബർ/ബ്യൂട്ടിപാർലർ ഷോപ്പ് ഉടമകളുടെയും തൊഴിലാളികളുടെയും യോഗം ചേർന്നു. ശാസ്ത്രീയ രീതിയിൽ സംസ്കരിക്കുന്നതിന് പഞ്ചായത്ത് സഹായംചെയ്യും. ക്വട്ടേഷൻ ക്ഷണിച്ച് തെരഞ്ഞെടുക്കുന്ന ഏജൻസിക്ക് പഞ്ചായത്തിലെ മുഴുവൻ ബാർബർഷോപ്പുകളും മാലിന്യം നൽകണം. ഇതിന് നിശ്ചിത ഫീസ് ഈടാക്കും. നിലവിൽ സ്വന്തം പുരയിടത്തിലോ മറ്റു സ്ഥലങ്ങളിലോ കുഴിച്ചു മൂടുകയോ സംഘടനവഴി ഏജൻസിക്ക് നൽകുകയോ ആണ് ചെയ്യുന്നത്. റെയിൽവേ പാളത്തിന് സമീപത്തും പുഴ, കടൽ എന്നിവിടങ്ങളിലും ധാരാളമായി മുടിമാലിന്യം കാണാനിടയാകാറുണ്ട്. മുടിമാലിന്യം മണ്ണിൽ കുഴിച്ചിടുകയോ വീട്, പറമ്പ്, ജലാശയങ്ങൾ, കിണർ എന്നിവിടങ്ങളിലെ പരിസരം, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ തള്ളുകയോ ചെയ്യില്ലെന്നും യോഗം തീരുമാനിച്ചു. കണ്ണൂരിൽ പുതുതായി ആരംഭിക്കുന്ന മുടിമാലിന്യ സംസ്കരണ പദ്ധതിയിൽ പങ്കുചേരാനും തീരുമാനിച്ചു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് വ്യത്യസ്ത ഭാഷയിൽ ലഘുലേഖ നൽകും. ഇതുമായി സഹകരിക്കാത്തവർക്ക് പഞ്ചായത്ത് ലൈസൻസ് അനുവദിക്കുന്നതല്ല. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷ ചാത്താങ്കണ്ടി, മെംബർമാരായ വി.പി. ജയൻ, ശ്രീജേഷ് കുമാർ, ശുഭ മുരളീധരൻ, അലി മനോളി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹരിതകേരള മിഷൻ ജില്ല റിസോഴ്സ്പേഴ്സൻ പി. ഷംന, ഓൾ കേരള ബാർബർ അസോസിയേഷൻ പ്രതിനിധികൾ, ആയിഷ ഉമ്മർ, എം. ശിവരാജൻ, ആശിഫ്, സിനേഷ്, അഷ്റഫ്, സുമിത സാജൻ, ഷാരൂഖ്, സുരേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story