Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 11:31 PM GMT Updated On
date_range 6 Aug 2019 11:31 PM GMTയൂത്ത്വിങ് പ്രവർത്തകർ പാതയോരം ശുചീകരിച്ചു
text_fieldsആലക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്വിങ് ആലക്കോട് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ ആലക്കോട് ടൗൺ മുതൽ കൊട്ടയാട് കവലവരെയുള്ള മെയിൻ റോഡിലെ പാതയോരം ശുചീകരിച്ചു. റോഡിലേക്ക് വളർന്നുനിന്ന കാടുകളും മുൾപ്പടർപ്പുകളും വെട്ടിത്തെളിച്ചു. കെ.വി.വി.ഇ.എസ് യൂനിറ്റ് പ്രസിഡൻറ് കെ.എം. ഹാരിസ് ഉദ്ഘാടനംചെയ്തു. യൂത്ത്വിങ് ഭാരവാഹികളായ ജോബിൻ ജോസ്, റോബിങ് സെബാസ്റ്റ്യൻ, രജീഷ് ദേവസ്യ തുടങ്ങിയവർ നേതൃത്വം നൽകി. സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി ആലക്കോട്: ചപ്പാരപ്പടവ് പഞ്ചായത്ത്, ജില്ല ഹോമിയോ വകുപ്പ്, ആയുഷ് പ്രൈമറി ഹെൽത്ത് സൻെറർ തടിക്കടവ്, കർഷകസ്നേഹ ജനശ്രീ യൂനിറ്റ് ബാലപുരം, ഗ്രാമിക വായാട്ടുപറമ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ വായാട്ടുപറമ്പ് കവലയിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും നടത്തി. പഞ്ചായത്തംഗം പി.ജെ. മാത്യു ഉദ്ഘാടനം ചെയ്തു. ജോസ് വെട്ടുകല്ലാംകുഴിയിൽ അധ്യക്ഷതവഹിച്ചു. ജോർജ് അർത്തനാംകുന്നേൽ, ജോസ് ഏത്തയ്ക്കാട്ട്, കുര്യൻ വലിയപറമ്പിൽ, തങ്കമ്മ സണ്ണി, ജോഷി പൂങ്കുടിയിൽ, സണ്ണി കിടാരത്തിൽ എന്നിവർ സംസാരിച്ചു. ചൂതാട്ടകേന്ദ്രത്തിൽ റെയിഡ്: ആറുപേർ അറസ്റ്റിൽ; പണവും പിടിച്ചെടുത്തു ആലക്കോട്: കരുവൻചാൽ ടൗൺ കേന്ദ്രീകരിച്ച് പട്ടാപ്പകൽ ലക്ഷങ്ങളുടെ ചൂതാട്ടം നടത്തിവന്ന ആറുപേർ അറസ്റ്റിലായി. ഇവരുടെ പക്കൽനിന്ന് 2,18,600 രൂപ പിടിച്ചെടുത്തു. ടൗണിലെ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന ശീട്ടുകളി സംഘത്തെയാണ് ആലക്കോട് സി.ഐ കെ.ജെ. വിനോയി, എസ്.ഐ എം.വി. ഷിജു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കെ.കെ. ബാലൻ (49), ഷൈജു സെബാസ്റ്റ്യൻ (43), മനോജ് ജോസഫ് (39), ഷെയ്സ് സെബാസ്റ്റ്യൻ (38), ജിമ്മി (49), ലിൻസ് (28) എന്നിവരാണ് അറസ്റ്റിലായത്.
Next Story