Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 5:02 AM IST Updated On
date_range 6 Aug 2019 5:02 AM ISTചെറുപുഴ ടൗണില്‍ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കി
text_fieldsbookmark_border
ചെറുപുഴ: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ചെറുപുഴ ടൗണിന് ആശ്വാസമായി ഗതാഗത പരിഷ്‌കരണം നടപ്പിലാക്കി. ദീര്‍ഘനാളായി നടന്ന ചര്‍ച്ചകളുടെയും വിലയിരുത്തലിൻെറയും ഒടുവിലാണ് ഗതാഗത പരിഷ്കരണം നടപ്പിലാക്കാന്‍ കഴിഞ്ഞത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് ജമീല കോളയത്ത്, ചെറുപുഴ എസ്.ഐ മഹേഷ് കെ. നായര്‍, വ്യാപാരി നേതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെറുപുഴ മേലെ ബസാറില്‍ നിന്നും ടൂറിസ്റ്റ് ടാക്‌സികള്‍ പെട്രോള്‍ പമ്പിന് മുന്നിലേക്ക് മാറ്റി. ഓട്ടോറിക്ഷകളും ഗുഡ്‌സ് ഓട്ടോകളും നിലവിലുള്ള സ്ഥലത്തു തന്നെ പാര്‍ക്ക് ചെയ്യും. താഴെ ബസാറിലെ ടാക്‌സികള്‍ പടിഞ്ഞാത്ത് ജ്വല്ലറിക്കപ്പുറം പാര്‍ക്ക് ചെയ്യും. തിരുമേനി, ആലക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ തിരുമേനി റോഡില്‍ ചമയം പ്ലസിന് മുന്നില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കും. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പാടിയോട്ടുചാല്‍ സര്‍വിസ് സഹകരണ ബാങ്കിന് മുന്നില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റും. പയ്യന്നൂര്‍, തിരുമേനി ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ നിലവിലുണ്ടായിരുന്ന സ്‌റ്റോപ്പുകളില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റും. സ്വകാര്യ വാഹനങ്ങള്‍ പുളിങ്ങോം റോഡില്‍ മത്സ്യ മാര്‍ക്കറ്റുമുതല്‍ പാര്‍ക്ക് ചെയ്യാം. ----------------------എസ്.ബി.ടി ബാങ്കിന് പിന്നിലും പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കും. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ അരമണിക്കൂറിലേറെ വാഹനങ്ങള്‍ കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിടാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സ്ഥാപന ഉടമകളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും വിലക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story