Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 5:02 AM IST Updated On
date_range 6 Aug 2019 5:02 AM ISTഐ.ആർ.പി.സി വളൻറിയർ സംഗമം
text_fieldsbookmark_border
പാനൂർ: ഐ.ആർ.പി.സി പാനൂർ സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളൻറിയർ സംഗമം നടത്തി. സാന്ത്വന പരിചരണ രംഗത്തെ ഇടപെടലുകൾ കുറച്ചുകൂടി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പാനൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന സംഗമം സി.പി.എം ജില്ല കമ്മിറ്റിയംഗം കെ.കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു. സോണൽ ചെയർമാൻ എൻ.പി. ശശിധരൻ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കാവുമ്പായി ക്ലാസെടുത്തു. കെ.ഇ. കുഞ്ഞബ്ദുല്ല, എ. പ്രദീപൻ എന്നിവർ സംസാരിച്ചു. സീറ്റൊഴിവ് പാനൂർ: കണ്ണൂർ യൂനിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കടവത്തൂർ നുസ്റത്തുൽ ഇസ്ലാം അറബിക് കോളജിൽ ------------------------------------------------------അഫ്ദലുൽ ഉലമ പ്രിലിമിനറിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹരായ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ആഗസ്റ്റ് ഒമ്പതിന് നാല് മണിക്ക് മുമ്പ് കോളജ് ഓഫിസിൽ ഹാജരാവേണ്ടതാണ്. ഫോൺ: 0490 2390931, 9946262119. ..............................................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story