Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകശ്​മീർ പ്രതികരണങ്ങൾ

കശ്​മീർ പ്രതികരണങ്ങൾ

text_fields
bookmark_border
ജനാധിപത്യത്തെ കശാപ്പുചെയ്യാൻ അനുവദിക്കില്ല ഡി.വൈ.എഫ്.ഐ തിരുവനന്തപുരം: ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി ജമ് മുകശ്മീർ സംസ്ഥാനത്തിൻെറ ജനാധിപത്യ അവകാശങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹെമന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ്. രാജ്യത്തിൻെറ ജനാധിപത്യവും ഫെഡറലിസവും ഇല്ലാതാക്കുന്ന മോദി സർക്കാറിൻെറ നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ബി.ജെ.പിആർ.എസ്.എസ് ഭരണാധികാരികൾക്ക് വൈവിധ്യവും ഫെഡറൽ തത്വങ്ങളും അംഗീകരിക്കാൻ കഴിയുന്നില്ല. ജമ്മുകശ്മീരിനെ അധിനിവേശ പ്രദേശമായി കണക്കാക്കി വിഭജിക്കാനുള്ള നീക്കം രാജ്യത്തിൻെറ ഐക്യത്തിെനതിരായ ഏറ്റവും വലിയ അക്രമണമാണ്. ഇത് കശ്മീരിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല. രാജ്യത്തിൻെറ മതനിരപേക്ഷ ജനാധിപത്യ സംരക്ഷണത്തിനായി മുഴുവൻ യുവതീ യുവാക്കളും രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി എ.എ. റഹീമും പ്രസിഡൻറ് എസ്. സതീഷും അഭ്യർഥിച്ചു. കശ്മീരിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ജനാധിപത്യ കശാപ്പിനെതിരായും ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. കശ്മീർ വിഷയത്തിൽ തലസ്ഥാനത്ത് ഡി.വൈ.എഫ്.െഎ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. മാനവീയം വീഥിയിൽനിന്ന് ആരംഭിച്ച മാർച്ച് രാജ്ഭവന് മുന്നിൽ പൊലീസ് ബാരിക്കേഡ് െവച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ സമരക്കാർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറം തേഞ്ഞിപ്പലം പോസ്റ്റ് ഒാഫിസിലേക്കും കോട്ടയത്ത് തലയോലപ്പറമ്പ് പോസ്റ്റ് ഒാഫിസിലേക്കും മാർച്ച് നടത്തി. കശ്മീര്‍: ഭരണഘടന കുരുതികൊടുക്കുന്ന തീരുമാനം ചെന്നിത്തല തിരുവനന്തപുരം: ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതികൊടുക്കുന്ന തീരുമാനമാണ് മോദിയുടെ നേതൃത്വത്തിൽ സംഘ്പരിവാര്‍ സര്‍ക്കാര്‍ കശ്മീര്‍ വിഭജനത്തിലൂടെ നടപ്പാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ഇന്ത്യക്ക് ആപത്താണ്. വിഭജനത്തിലൂടെ കശ്മീരിനെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയും മോദിയും അമിത് ഷായും വിഭജിച്ചു.പാര്‍ലമൻെറിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഈ ജനാധിപത്യ അട്ടിമറി നടത്തിയത്. ഭരണഘടനയെത്തന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് ബി.ജെ.പി നീങ്ങുന്നതെന്നും ഇത് രാജ്യത്തിൻെറ ബഹുസ്വരതയെയും ജനാധിപത്യത്തെയും തകര്‍ക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. നടപടി വര്‍ഗീയത ആളിക്കത്തിക്കാന്‍ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടന തകര്‍ത്ത് കശ്മീരിനെ ഒറ്റപ്പെടുത്തി രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഇത് ജനാധിപത്യ, മതേതര, ഫെഡറല്‍ മൂല്യങ്ങള്‍ക്കേറ്റ ആഘാതമാണ്. ജമ്മുകശ്മീരിന് ഏഴ് പതിറ്റാണ്ടായി നൽകിവരുന്ന പ്രത്യേക അധികാരാവകാശങ്ങളാണ് ചര്‍ച്ച നടത്താതെ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ എടുത്തുകളഞ്ഞത്. ഈ തീക്കളിക്കു വലിയ വില നൽകേണ്ടി വരും. ഇതിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. കശ്മീർ: നടപ്പാക്കുന്നത് ആർ.എസ്.എസ് അജണ്ട എ.ഐ.വൈ.എഫ് തിരുവനന്തപുരം: കശ്മീരിൻെറ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ആര്‍.എസ്.എസ് അജണ്ട രാജ്യത്ത് നടപ്പാക്കാനുള്ള ശ്രമത്തിൻെറ ഭാഗമാണെന്ന് എ.െഎ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളയണമെന്നത് ആര്‍.എസ്.എസ് ആവശ്യമാണ്. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച തീവ്രവാദവിധ്വംസക ശക്തികൾക്ക് ഊർജം പകരാനെ തീരുമാനം ഉപകരിക്കൂ. അമിതാധികാര പ്രയോഗത്തിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള മോദിഅമിത് ഷാ കൂട്ടുകെട്ടിനെതിരെ പ്രതിഷേധം ഉയരണമെന്ന് ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കശ്മീർ: ഗുരുതര പ്രശ്നമുണ്ടാകും ഐ.എൻ.എൽ കോഴിക്കോട്: കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം ഖണ്ഡിക എടുത്തുകളഞ്ഞത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഇന്ത്യയുടെ മനസ്സാക്ഷിയോടുള്ള വെല്ലുവിളിയാണെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബും, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു. കശ്മീരിന് സ്വയംഭരണാവകാശം നൽകുന്ന ഈ ഖണ്ഡിക രാഷ്ട്രശിൽപികൾ ദീർഘദൃഷ്ടിയോടെ വിഭാവനം ചെയ്ത മഹത്തായ ഒരു കരാറാണ് മോദി സർക്കാർ പിച്ചിച്ചീന്തിയിരിക്കുന്നത്. ആർ.എസ്.എസിൻെറ ചിരകാല സ്വപ്നമാണ് ഇതോടെ അമിത് ഷാ നടപ്പാക്കിയത്. കശ്മീരികളോട് കാണിക്കുന്ന ഈ വഞ്ചനക്ക് ചരിത്രം മാപ്പുതരില്ലെന്നും ജനാധിപത്യ ശക്തികളും വ്യക്തികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കശ്മീർ ജനതയുടെ ജനാധിപത്യ അവകാശങ്ങളെ തകർക്കുന്ന നടപടി പി.ഡി.പി കൊച്ചി: കശ്മീർ ജനതയുടെ ജനാധിപത്യ അവകാശങ്ങളെ തകർക്കുന്ന നടപടിയാണ് കേന്ദ്രസർക്കാറിൻെറ പുതിയ നിയമഭേദഗതിയെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി ആരോപിച്ചു. കശ്മീരിനെ കുറിച്ച് പാകിസ്താൻ നടത്തുന്ന പ്രചാരണങ്ങൾ ആഗോളസമൂഹം ശ്രദ്ധിക്കുന്ന സാഹചര്യം മോദിസർക്കാറിൻെറ പിടിപ്പുകേട് വഴി ഉണ്ടാവുകയാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യമായിരുന്ന കശ്മീർ പ്രശ്നത്തെ അന്താരാഷ്ട്രവത്കരിച്ച് പ്രശ്നം വഷളാക്കാനാണ് ഇത് ഉപകരിക്കുകയെന്ന് സംസ്ഥാന ജന. സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ പറഞ്ഞു. ധീരം ആർ.എസ്.എസ് ന്യൂഡൽഹി: രാജ്യതാൽപര്യം സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാറിൻെറ ധീരവും വളരെ അത്യാവശ്യവുമായ നടപടിയാണ് കശ്മീരിൻെറ സവിശേഷ അധികാരങ്ങൾ റദ്ദാക്കിയതെന്ന് ആർ.എസ്.എസ്. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് തീരുമാനത്തെ എല്ലാവരും സ്വാഗതം െചയ്യണമെന്നും പിന്തുണക്കണമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ട്വീറ്റ് ചെയ്തു. സംസ്ഥാനങ്ങളിലും ജാഗ്രത ന്യൂഡൽഹി: കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കുകയും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതോടെ സംസ്ഥാനങ്ങളിലും ജാഗ്രത. അതി ജാഗ്രത പുലർത്താനും ക്രമസമാധാനം നിലനിർത്താനും അയൽ സംസ്ഥാന ഭരണകൂടങ്ങൾ നിർദേശം നൽകി. കശ്മീർ വിഷയത്തിൽ പ്രതിഷേധമോ ആഹ്ലാദമോ സംഘടിപ്പിക്കുന്നത് പഞ്ചാബ് വിലക്കി. പഞ്ചാബിൽ കഴിയുന്ന കശ്മീരി വിദ്യാർഥികളുടെ സുരക്ഷ വർധിപ്പിക്കാൻ മുഖ്യമന്ത്രി അമരീന്ദർ സിങ് നിർദേശം നൽകി. അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കും. കശ്മീർ പ്രഖ്യാപനത്തിന് പിറകെ ഹിമാചൽ പ്രദേശിൽ പൊലീസ് ജാഗ്രത നിർദേശം നൽകി. സംസ്ഥാനത്ത് കഴിയുന്ന കശ്മീർ ജനതയുടെ സുരക്ഷ ഉറപ്പാക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും പൊലീസ് രംഗത്തിറങ്ങി. നിരവധി കശ്മീരി തൊഴിലാളികളും വിദ്യാർഥികളും വ്യവസായികളും ഹിമാചൽ പ്രദേശിൽ കഴിയുന്നുണ്ട്. അതേസമയം, ഭോപാലിൽ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ മേഖലകളിലുള്ളവർ രംഗത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story