Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2019 11:32 PM GMT Updated On
date_range 4 Aug 2019 11:32 PM GMTഅധ്യാപക യോഗ്യത മാറ്റുന്നു; ഫിസിയോതെറപ്പിസ്റ്റുകൾ പ്രക്ഷോഭത്തിലേക്ക്
text_fieldsഅധ്യാപക യോഗ്യത മാറ്റുന്നു; ഫിസിയോതെറപ്പിസ്റ്റുകൾ പ്രക്ഷോഭത്തിലേക്ക് തിരുവനന്തപുരം: ഫിസിയോതെറപ്പി അധ്യാപകരുടെ യോഗ്യത മാനദണ്ഡം മാറ്റാനുള്ള ആരോഗ്യ സർവകലാശാല ഗവേണിങ് കൗൺസിൽ തീരുമാനത്തിനെതിരെ ഫിസിയോതെറപ്പിസ്റ്റുകൾ രംഗത്ത്. പത്ത് വർഷമായി നിലനിൽക്കുന്ന മാനദണ്ഡം മാറ്റാനാണ് സർവകലാശാല ഗവേണിങ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. അംഗീകാരത്തിനായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് (ഡി.എം.ഇ) നിർദേശം സമർപ്പിച്ചിരിക്കുകയാണ്. തീരുമാനം നടപ്പിലാക്കിയാൽ 3500ഓളം വിദ്യാർഥികൾക്ക് ഇന്ത്യയിലും വിദേശത്തും ജോലിചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് കേരള അസോസിയേഷൻ ഫോർ ഫിസിയോതെറപ്പി കോഒാഡിനേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കേന്ദ്രസർക്കാറും യു.ജി.സിയും നിഷ്കർഷിച്ചിട്ടുള്ള അധ്യാപക മാനദണ്ഡങ്ങൾ കേരള ആരോഗ്യ സർവകലാശാല നടപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യങ്ങളുന്നയിച്ച് 13ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടേററ്റിലേക്ക് മാർച്ചും ധർണയും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
Next Story