Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 11:32 PM GMT Updated On
date_range 3 Aug 2019 11:32 PM GMTഅപേക്ഷ ക്ഷണിച്ചു
text_fieldsമാഹി: പുതുച്ചേരി സംസ്ഥാനത്തെ മുക്കുവ സമുദായത്തിൽപെട്ട വിദ്യാർഥികളിൽനിന്ന് വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി നിബന്ധനകൾക്ക് വിധേയമായി കാഷ് അവാർഡിന് . സർക്കാർ അംഗീകൃത സ്കൂളുകളിൽനിന്ന് 2018-19ൽ എസ്.എസ്.എൽ.സി/സി.ബി.എസ്.ഇ/മെട്രിക്/ഫ്രഞ്ച് ബ്രവേ/ഹയർസെക്കൻഡറി/പ്ലസ് ടു കോഴ്സുകളിൽ ആദ്യതവണ തന്നെ 75 ശതമാനമോ അതിൽ കൂടുതലോ മാർക്ക് വാങ്ങി വിജയിച്ചവർക്ക് അപേക്ഷിക്കാം. മാഹിയിലെ മുക്കുവ സമുദായത്തിൽപെട്ട വിദ്യാർഥികൾ നിർദിഷ്ട ഫോറത്തിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച് അപേക്ഷിക്കണം. ബന്ധപ്പെട്ട ഒറിജിനൽ മാർക്ക് ലിസ്റ്റിൻെറ സാക്ഷ്യപ്പെടുത്തിയ കോപ്പി, സ്ഥിരതാമസ സർട്ടിഫിക്കറ്റ്, കമ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവയും ദേശസാൽകൃത ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, ആധാർ, റേഷൻ കാർഡ് ഇവയുടെ പകർപ്പ്, ഫോൺനമ്പർ എന്നിവസഹിതം അവരവർ പഠിച്ച സ്കൂൾ മേധാവി മുഖാന്തരം ആഗസ്റ്റ് 14നു മുമ്പായി മാഹി ഫിഷറീസ് ആൻഡ് ഫിഷർമെൻ വെൽെഫയർ വകുപ്പ് ഓഫിസിൽ സമർപ്പിക്കണമെന്ന് അസി. ഡയറക്ടർ അറിയിച്ചു.
Next Story