Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:02 AM IST Updated On
date_range 3 Aug 2019 5:02 AM ISTകാറിലിടിച്ച് അപകടമുണ്ടാക്കിയ ചരക്കുലോറി പിടികൂടി
text_fieldsbookmark_border
തലശ്ശേരി: കാറിലിടിച്ച് അപകടം വരുത്തിയശേഷം നിർത്താതെ കടന്നുകളഞ്ഞ മഹാരാഷ്ട്ര ചരക്കുലോറി ചാവക്കാടിനടുത്തുനിന്ന് ധർമടം പൊലീസ് പിടികൂടി. എം.എച്ച് 16 എ.വൈ 8775 നമ്പർ നാഷനൽ പെർമിറ്റ് ലോറിയും ഡ്രൈവർ ശങ്കറിനെയുമാണ് പിടികൂടിയത്. ഡ്രൈവറെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ദേശീയപാതയിൽ ധർമടം കോറണേഷൻ സ്കൂളിനടുത്താണ് കഴിഞ്ഞദിവസം അപകടം നടന്നത്. ധർമടം എ.എസ്.ഐ രമേശനും സഹപ്രവർത്തകരുമാണ് അന്വേഷണത്തിലൂടെ ഡ്രൈവറെയും വാഹനവും പിടികൂടിയത്. മഹാരാഷ്ട്രയിൽനിന്ന് ഉള്ളി കയറ്റി ചാവക്കാട്ടേക്ക് പോവുകയായിരുന്ന ലോറി മൂന്നുദിവസം മുമ്പ് ധർമടം കോറണേഷൻ സ്കൂളിനു സമീപം എതിരെവന്ന ആൾട്ടോ കാറിലിടിച്ചിരുന്നു. മാതമംഗലത്തേക്ക് പോവുകയായിരുന്ന കാറിലുണ്ടായിരുന്ന നാലുപേരിൽ മൂന്നാൾക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. കാർ പൊളിച്ചാണ് ഡ്രൈവറെ രക്ഷിച്ചത്. വിവരമറിഞ്ഞെത്തിയ എ.എസ്.ഐ രമേശനും പൊലീസുകാരും നിർത്താതെ പോയ ലോറിയെ മാഹിപാലം വരെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. തുടർന്ന് ഈ ഭാഗത്തുള്ള സി.സി.ടി.വികൾ ഓരോന്നായി പിന്തുടർന്ന പൊലീസ് അപകടം വരുത്തിയ ലോറിയുടെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തി. പരിചയക്കാരനായ ഇൻഷുറൻസ് ഉദ്യോഗസ്ഥൻെറ സഹായത്തോടെ ലോറിയുടെ ഉടമസ്ഥനെ ബന്ധപ്പെട്ടു. ചാവക്കാട് പാവറട്ടിയിൽ ചരക്കിറക്കാൻ നിർത്തിയിട്ടപ്പോഴാണ് ലോറി പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story