Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 11:31 PM GMT Updated On
date_range 2 Aug 2019 11:31 PM GMTയാത്രാസൗകര്യം മുടക്കിയതായി പരാതി
text_fieldsചൊക്ലി: വീട്ടിലേക്കുള്ള ഏകവഴിയിൽ ഓവുചാൽ കീറി കുടുംബത്തിൻെറ യാത്രാസൗകര്യം തടഞ്ഞതായി പരാതി. ചൊക്ലിക്കടുത്ത കണ്ണോത്ത് പീടികക്കു സമീപത്തെ പുതുക്കുടി താഴെ കുനിയിൽ ബാലൻെറ വീട്ടിലേക്കുള്ള വഴിയാണ് തടസ്സപ്പെടുത്തിയത്. അയൽവാസി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രണ്ടര അടി താഴ്ചയിൽ കീറി കാൽനട പോലും ദുസ്സഹമാക്കിയെന്ന് ചൊക്ലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രോഗിയായ ബാലനും അംഗവൈകല്യമുള്ള ബാലൻെറ ചെറുമകൾക്കും ഇതുവഴി സഞ്ചരിക്കാനാവുന്നില്ലെന്നാണ് പരാതി. കലക്ടർ, പഞ്ചായത്ത്, റവന്യൂ വകുപ്പ്, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി അയച്ചു. എന്നാൽ, വീടിന് ഭീഷണിയായേക്കാവുന്ന കനത്ത വെള്ളക്കെട്ട് ഒഴിവാക്കാനാണ് ചാൽ കീറിയതെന്ന് അയൽവാസി പ്രതികരിച്ചു.
Next Story