Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2019 11:32 PM GMT Updated On
date_range 1 Aug 2019 11:32 PM GMTഒ.ബി.സി സീറ്റ് പുനഃസ്ഥാപിച്ചു
text_fieldsമാഹി: മാഹിയിൽ സർക്കാർ കോളജിലുള്ള ഒ.ബി.സി, എം.ബി.സി േക്വാട്ടകൾ പുനഃസ്ഥാപിച്ച് ഉത്തരവിറങ്ങി. സെൻട്രലൈസ്ഡ് അഡ്മിഷൻ കമ്മിറ്റി വഴി സർക്കാർ മെഡിക്കൽ കോളജിൽ മാഹി റീജനൽ േക്വാട്ടയായി ഒ.ബി.സിക്കും എം.ബി.സിക്കും നൽകിവന്നിരുന്ന സീറ്റുകൾ എടുത്തുകളഞ്ഞിരുന്നു. തുടർന്ന് പ്രതിഷേധമുയർന്നിരുന്നു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഇതുസംബന്ധിച്ച് പുതുച്ചേരിയിൽ മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട അധികൃതരുമായും ഇടപെട്ടുവരുകയായിരുന്നു. എം.ബി.സി സീറ്റ് കഴിഞ്ഞയാഴ്ച പുനഃസ്ഥാപിച്ചിരുന്നെങ്കിലും ഒ.ബി.സി സീറ്റിൻെറ കാര്യത്തിൽ ആശങ്കകൾ നില നിൽക്കുകയായിരുന്നു. ചൊവ്വാഴ്ചയോടുകൂടി ഒ.ബി.സി സീറ്റും പുനഃസ്ഥാപിച്ച് ഉത്തരവിറങ്ങുകയായിരുന്നു.
Next Story