Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 5:01 AM IST Updated On
date_range 2 Aug 2019 5:01 AM ISTഅഗ്രി ബിസിനസ് മീറ്റ്
text_fieldsbookmark_border
കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിൻെറ നേതൃത്വത്തിൽ അഗ്രി ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. ജെയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനംചെയ്തു. ചേംബർ പ്രസിഡൻറ് കെ. വിനോദ് നാരായണൻ അധ്യക്ഷതവഹിച്ചു. ജില്ലയിലെ കാർഷികരംഗത്ത് നൂതന സാങ്കേതിക വിദ്യകൾ നടപ്പാക്കുക, പുതിയ തലമുറയിലെ സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക, കാർഷിക ഉൽപന്നങ്ങൾക്ക് വിദേശ വിപണിയിൽ അവസരമൊരുക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോെടയാണ് മീറ്റ് സംഘടിപ്പിച്ചത്. എ.ടി.എ.ആർ.െഎ ഡയറക്ടറും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. എം.ജെ. ചന്ദ്രഗൗഡ മുഖ്യപ്രഭാഷണം നടത്തി. ഡോ. ജിജു പി. അലക്സ്, മനോജ് കുമാർ, ഡോ. പി. സൂരജ്, ഡോ. ടി.പി. സേതുമാധവൻ, വി. മഹേഷ് കുമാർ, ആർ.വി. സുരേഷ്, വി. പത്മാനന്ദ്, ദീപക് സിൻഹ, സുഭാഷ് ബാബു, പി. സന്തോഷ് എന്നിവർ സംസാരിച്ചു. ചേംബർ അഗ്രികൾചറൽ ചെയർമാൻ നാരായണൻകുട്ടി സ്വാഗതവും ഓണററി സെക്രട്ടറി സഞജയ് ആറാട്ട് പൂവാടൻ നന്ദിയും പറഞ്ഞു. വിവിധ കാർഷിക ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story