Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 5:01 AM IST Updated On
date_range 2 Aug 2019 5:01 AM ISTകളഞ്ഞുകിട്ടിയ പഴ്സ് തിരിച്ചേൽപിച്ചു
text_fieldsbookmark_border
തലശ്ശേരി: ഓട്ടോയിൽനിന്ന് തെറിച്ചുവീണ ഡ്രൈവറുടെ പഴ്സ് തിരിച്ചുനൽകി യുവാവ് മാതൃകയായി. കായ്യത്ത് റോഡ് സ്വദേശിയായ സബാഹ് വീട്ടിൽ സഹലാണ് മാതൃകയായത്. കോഴിക്കോട് ഫാറൂഖ് കോളജിലെ ഡിഗ്രി ഒന്നാംവർഷ വിദ്യാർഥിയാണ്. തലശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ് ജാസിറിൻെറ 7000 രൂപ അടങ്ങുന്ന പഴ്സാണ് സഹലിന് വീണുകിട്ടിയത്. വ്യാഴാഴ്ച രാവിലെ അഞ്ചിന് തലശ്ശേരി പഴയ ബസ്സ്റ്റാൻഡിൽനിന്ന് പുതിയ ബസ്സ്റ്റാൻഡിലേക്ക് പോകുകയായിരുന്ന ഓട്ടോയിൽനിന്നാണ് പഴ്സ് തെറിച്ചുവീണത്. പഴ്സിൽ ഉണ്ടായിരുന്ന എ.ടി.എം കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയിൽനിന്ന് മേൽവിലാസം കണ്ടെത്തി ഡ്രൈവറെ അന്വേഷിച്ച് പഴ്സ് കൈമാറുകയായിരുന്നു. തലശ്ശേരി ലോഗൻസ് റോഡിലെ സീ ചുരിദാർ കടയുടെ ഉടമയായ എൻ.കെ. അർഷാദിൻെറ മകനാണ് സഹൽ. പാലിശ്ശേരി പ്രോക്സിമോ ക്ലബ് ഭാരവാഹിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story