Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2019 11:31 PM GMT Updated On
date_range 31 July 2019 11:31 PM GMTകണക്കുകൂട്ടലുകൾ തെറ്റിച്ച് കണക്ക് പരീക്ഷ
text_fieldsപാനൂർ: കഴിഞ്ഞദിവസം നടന്ന പ്ലസ് ടു കണക്ക് ഇംപ്രൂവ്മൻെറ് പരീക്ഷയെക്കുറിച്ച് വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും വ്യാപകമായ പരാതി ഉയർന്നു. ശരാശരിക്ക് മുകളിലുള്ള വിദ്യാർഥികൾക്കുപോലും പ്രയാസം അനുഭവപ്പെട്ടതായി ഗണിത ശാസ്ത്രം അധ്യാപകർതന്നെ സമ്മതിക്കുന്നു. ഒന്നാം വർഷം മാർക്ക് കുറഞ്ഞവർക്ക് മാർക്ക് ഉയർത്താനാണ് ഇംപ്രൂവ്മൻെറ് പരീക്ഷ നടത്തുന്നത്. കഴിഞ്ഞവർഷം ഒന്നാം വർഷ ഗണിതശാസ്ത്ര പരീക്ഷ താരതമ്യേന കഠിനമായിരുന്നു. എന്നാൽ, കഴിഞ്ഞവർഷെത്തക്കാൾ ഒരു മാർക്ക് പോലും അധികം ലഭിക്കാൻ ഒരു സാധ്യതയുമില്ലാത്ത രീതിയിലാണ് ചോദ്യക്കടലാസിൻെറ നിലവാരം. ചോദ്യക്കടലാസ് തയാറാക്കിയവർ എൻട്രൻസ് ലവലിലുള്ള ചോദ്യങ്ങൾ മാത്രമാണത്രെ ഉൾപ്പെടുത്തിയത്. ഇത്തരം കടുകട്ടിയായ പരീക്ഷകൾ നേരിടേണ്ടിവന്നാൽ വിദ്യാർഥികളെ ഗണിത ശാസ്ത്രത്തിൽനിന്നകറ്റാനേ ഉപകരിക്കുകയുള്ളൂ എന്ന് അധ്യാപകർ വിലയിരുത്തുന്നു. ചില വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം 24 മാർക്ക് നേടി പാസാകാൻപോലും ഏറെ പ്രയാസമാണ് കഴിഞ്ഞ ഗണിതശാസ്ത്ര പരീക്ഷയെന്നാണ് പരാതിയുയരുന്നത്.
Next Story