Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2019 11:32 PM GMT Updated On
date_range 30 July 2019 11:32 PM GMTഅവകാശപത്രിക സമർപ്പിച്ചു
text_fieldsകണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ . ജില്ലയിൽ ഉപഡയറക്ടറുടെ അഭാവത്തിൽ അവകാശപത്ര ിക അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് അനിൽകുമാർ സാബുവിന് കെ.യു.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. അബ്ദുൽ ബഷീർ, ജോ. സെക്രട്ടറി അബ്ദുൽ ഖാദർ, ജില്ല സെക്രട്ടറി സി.വി.കെ. റിയാസ് എന്നിവരുടെ നേതൃത്വത്തിൽ കൈമാറി. ഹയർ സെക്കൻഡറിയിൽ ഉപഭാഷപഠന സൗകര്യങ്ങൾ വിപുലപ്പെടുത്തുക, പ്രൈമറി തലം മുതൽ ഉർദു ഭാഷാപഠനം ആരംഭിക്കുക, പാർടൈം അധ്യാപകർക്ക് പി.എഫ് അംഗത്വം അനുവദിക്കുക, പാർടൈം സർവിസ് മുഴുവൻ ആനുകൂല്യങ്ങൾക്കും പരിഗണിക്കുക, ഡി.എൽ.ഇ.ഡി കോഴ്‌സ് പുനരാരംഭിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. ജില്ല നേതാക്കളായ റാഷിദ് താജുദ്ദീൻ, അനീസ്, മുഹമ്മദ് അശ്റഫ്, മുസമ്മിൽ, അമീന, ഫായിസ തുടങ്ങിയവർ പങ്കെടുത്തു. --
Next Story