Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2019 11:32 PM GMT Updated On
date_range 30 July 2019 11:32 PM GMTകൂത്തുപറമ്പിൽ പുതിയ ടൗൺ ഹാൾ
text_fieldsകൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗൺ ഹാളിന് ശാപമോക്ഷമാകുന്നു. മൂന്നുകോടിയോളം രൂപ ചെലവിൽ ആധുനികവത്കരിക്കുന്ന ടൗൺഹ ാളിൻെറ നിർമാണ പ്രവൃത്തി ഈവർഷം അവസാനത്തോടെ ആരംഭിക്കും. നിലവിലുള്ള ടൗൺഹാൾ ബിൽഡിങ്ങും ഷോപ്പിങ് കോംപ്ലക്സുകളും ഭാഗികമായി നിലനിർത്തി മൂന്ന് നിലകളിലായാണ് ആധുനിക രീതിയിൽ ടൗൺഹാൾ നിർമിക്കുക. വാഹന പാർക്കിങ്, സ്റ്റേജ്, മികച്ച രീതിയിലുള്ള ശുചിമുറികൾ എന്നിവയും ടൗൺഹാളിൻെറ ഭാഗമായി നിർമിക്കും. സർക്കാറിൽനിന്ന് അംഗീകാരം കിട്ടിയാൽ ഉടൻ നിർമാണ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്ന് നഗരസഭ ചെയർമാൻ എം. സുകുമാരൻ പറഞ്ഞു. 1987ൽ ഗ്രാമപഞ്ചായത്തായിരുന്ന ഘട്ടത്തിലാണ് കമ്യൂണിറ്റി ഹാൾ നിർമിച്ചത്. പിന്നീട് നഗരസഭ പദവിയിലേക്കുയർന്നതോടെ കമ്യൂണിറ്റി ഹാൾ ടൗൺഹാളായി മാറ്റുകയായിരുന്നു. കാലപ്പഴക്കമായതോടെ അപകടാവസ്ഥയിലായതിനെ തുടർന്നാണ് ടൗൺഹാൾ പുതുക്കിപ്പണിയാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചത്. പ്ലാനും എസ്റ്റിമേറ്റും സർക്കാറിൻെറ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ഈവർഷം തന്നെ നിർമാണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭാധികൃതർ.
Next Story