Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

ഗതാഗതക്കുരുക്കിലമർന്ന്​ ഉളിയിൽ

text_fields
bookmark_border
ഇരിട്ടി: ഉളിയിൽ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. തില്ലങ്കേരി റോഡ് ജങ്ഷനാണ് അപകടങ്ങൾക്കിടയാക്കുംവിധം ഗതാഗതക്ക ുരുക്കിലാകുന്നത്. റോഡിൻെറ ഒരുഭാഗത്ത് ഓട്ടോ പാർക്കിങ്ങും മറുഭാഗത്ത് സ്വകാര്യവാഹനങ്ങൾ നിർത്തിയിടുന്നതുമാണ് കുരുക്കിന് കാരണം. ഉളിയിൽ--തില്ലങ്കേരി റോഡ് നവീകരിച്ചതോടെ നിലവിലുള്ള അഴുക്കുചാലിൻെറ മുകൾ ഭാഗത്തെ കോൺക്രീറ്റ് സ്ലാബ്് റോഡിൽനിന്ന് അൽപം ഉയർന്നതോടെ ഓട്ടോ നിർത്തിയിടുന്നത് റോഡിൽതന്നെയാണ്. മറുഭാഗത്ത് അമ്പതോളം ഇരുചക്രവാഹനങ്ങൾ ഉൾെപ്പടെ പാർക്ക് ചെയ്യുന്നുണ്ട്. പാർക്ക് ചെയ്യുന്ന സ്വകാര്യവാഹനങ്ങൾ പലപ്പോഴും രാവിലെ നിർത്തിയിട്ടാൽ വൈകീട്ടാണ് എടുക്കാറുള്ളത്. തില്ലങ്കേരി റൂട്ടിലോടുന്ന സ്വകാര്യ ബസുൾെപ്പടെയുള്ള വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ജങ്ഷൻ കഴിഞ്ഞയുടൻ വളവായതിനാൽ എതിരെവരുന്ന വാഹനങ്ങൾ തിരിച്ചറിയാനാകാതെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസവും ഏറെയാണ്. തില്ലങ്കേരി ഭാഗത്തുള്ള സ്കൂൾ വിദ്യാർഥികളടക്കം നൂറുകണക്കിന് യാത്രക്കാർ തലശ്ശേരി--കണ്ണൂർ ഭാഗത്തേക്ക് പോകാൻ ആശ്രയിക്കുന്ന ഉളിയിൽ ജങ്ഷനിലൂടെ കാൽനടപോലും അപകടഭീഷണിയുയർത്തുകയാണ്. അതേസമയം, ഉളിയിൽ ടൗണിൽ കെ.എസ്.ടി.പി ബസ് ഷെൽട്ടർ സ്ഥാപിക്കാത്തതും യാത്രക്കാരെ വട്ടംകറക്കുന്നുണ്ട്. റോഡ് നവീകരണത്തിൻെറ ഭാഗമായി ഇരിട്ടി-മട്ടന്നൂർ റൂട്ടിൽ പലയിടങ്ങളിലും ഷെൽട്ടർ സ്ഥാപിച്ചിരുന്നുവെങ്കിലും ഇവിടെ ഇരുഭാഗത്തും ഷെൽട്ടർ സ്ഥാപിക്കാത്തത് ദുരൂഹതയുയർത്തുന്നുണ്ട്. ഓട്ടോ പാർക്കിങ്ങിന് ക്രമീകരണം ഏർപ്പെടുത്തിയും സ്വകാര്യവാഹനങ്ങളുടെ പാർക്കിങ് നിയന്ത്രിച്ചും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story