Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 5:02 AM IST Updated On
date_range 29 July 2019 5:02 AM ISTസാമൂഹികക്ഷേമ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ക്രിയാത്മകമാക്കണം
text_fieldsbookmark_border
കണ്ണൂർ: അനാഥാലയങ്ങളും വൃദ്ധമന്ദിരങ്ങളുമുൾപ്പെടെയുള്ള സാമൂഹികക്ഷേമ സ്ഥാപനങ്ങൾ സേവനരംഗത്ത് ക്രിയാത്മകത കൈവര ിക്കണമെന്നും നൂതനമായ സേവനപദ്ധതികൾ ആവിഷ്കരിക്കുന്നതിന് സർക്കാർതലത്തിൽ ഇടപെടലുകൾ നടത്തണമെന്നും കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ ഫാദർ റോയ് മാത്യു വടക്കേൽ പറഞ്ഞു. അസോസിയേഷൻ ഓഫ് ഓർഫനേജ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപന മേധാവികളുടെ ജില്ലതല സംഗമം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല കമ്മിറ്റി പ്രസിഡൻറ് ബ്രദർ സജി അധ്യക്ഷതവഹിച്ചു. ജില്ലയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയ 29 വിദ്യാർഥികൾക്കുള്ള അവാർഡുകൾ സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. കുഞ്ഞുമുഹമ്മദ് വിതരണംചെയ്തു. സംസ്ഥാന പ്രസിഡൻറ് ഫാദർ റോയ് മാത്യു വാക്കേൽ, ജനറൽ സെക്രട്ടറി സി.പി. കുഞ്ഞുമുഹമ്മദ്, ട്രഷറർ അഡ്വ. പി.വി. സൈനുദ്ദീൻ എന്നിവർക്കുള്ള ജില്ല കമ്മിറ്റി ഉപഹാരങ്ങൾ രവീന്ദ്രനാഥ് ചേലേരി, ഷമീമ ഇസ്ലാഹിയ്യ, സിസ്റ്റർ വിനിത എന്നിവർ നൽകി. ടി.എ. തങ്ങൾ, കെ. സലാംഹാജി, ബ്രദർ ലിജോ, സിസ്റ്റർ ക്രിസ്റ്റഫർ എന്നിവർ സംസാരിച്ചു. അഡ്വ. പി.വി. സൈനുദ്ദീൻ സ്വാഗതവും ട്രഷറർ സി.എച്ച്. മൊയ്തുഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story