Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2019 11:34 PM GMT Updated On
date_range 26 July 2019 11:34 PM GMTkc sr1 ചിത്രപ്രദർശനം ഇന്ന് സമാപിക്കും
text_fieldsകണ്ണൂർ: ക്രിയേറ്റിവ് ഫോട്ടോഗ്രാഫേഴ്‌സ് ഫോറം സൂക്ഷ്‌മ ജീവികളുടെ ജീവിതം പ്രമേയമാക്കി സംഘടിപ്പിച്ച പ്രദർശനം ശന ിയാഴ്ച സമാപിക്കും. ജില്ല ലൈബ്രറി ഹാളിൽ ചിത്രകാരൻ കെ.കെ. മാരാർ വെള്ളിയാഴ്ച പ്രദർശനം ഉദ്ഘാടനം ചെയ്തു. ക്രിയേറ്റിവ് പ്രസിഡൻറ് ബാലകൃഷ്‌ണൻ കൊയ്യാൽ അധ്യക്ഷത വഹിച്ചു. സപ്ലിമൻെറ് പ്രകാശനം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബൈജു നിർവഹിച്ചു. പ്രമോദ് ലയ, പ്രദീപ് കമ്പിൽ, വിജേഷ് ഓർക്കിഡ്, ബാബുരാജ് കുന്നോത്തുപറമ്പ്, നിഷാന്ത് പാലയാട്, അശോകൻ പുറച്ചേരി തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ഓൺലൈൻ ഫോട്ടോമത്സര വിജയിക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. നാൽപതോളം ഫോട്ടോഗ്രാഫർമാരുടെ സൂക്ഷ്മജീവികളെ കുറിച്ചുള്ള തെരഞ്ഞെടുത്ത ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. ക്ലബുകൾക്കും വായനശാലകൾക്കും ഫോട്ടോപ്രദർശനം നടത്താനുള്ള സൗകര്യമുണ്ട്.
Next Story