Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഗരത്തിൽ കടകളിൽ

നഗരത്തിൽ കടകളിൽ കവർച്ച

text_fields
bookmark_border
കണ്ണൂര്‍: നഗരമധ്യത്തില്‍ മൊബൈല്‍ കടകളിൽ കവർച്ച. 17 മൊബൈൽ ഫോണുകൾ മോഷണംപോയി. പ്രസ്ക്ലബ് റോഡിലെ രണ്ടു കടകളില ാണ് മോഷണം നടന്നത്. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം. ഗഫൂറിൻെറ ഉടമസ്ഥതയിലുള്ള ഗുല്‍സാര്‍ മൊബൈൽ ആൻഡ് ഇലക്ട്രോണിക്‌സ്, നവാസിൻെറ താജ് മ്യൂസിക്കൽസ് എന്നിവിടങ്ങളിലാണ് കവർച്ചനടന്നത്. ഗഫൂറിൻെറ കടയിൽനിന്ന് 11 മൊബൈൽ ഫോണുകളും നവാസിൻെറ കടയിൽനിന്ന് ആറു േഫാണുകളുമാണ് കവർന്നത്. രണ്ടു ലക്ഷേത്താളം രൂപ വിലവരുന്ന ഫോണുകളാണ് നഷ്ടപ്പെട്ടത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെട്ടത്. രണ്ടു കടയുടെയും മുന്‍ഭാഗത്തെ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ടൗണ്‍ എസ്.െഎ ബാബുമോൻെറ നേതൃത്വത്തിൽ െപാലീസ് കടകളിലെത്തി പരിശോധിച്ചു. ഉടമകളുടെ പരാതിയിൽ കേസെടുത്തു. നേരത്തെയും ഇൗ കടകളിൽ മോഷണം നടന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story