Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2019 11:34 PM GMT Updated On
date_range 26 July 2019 11:34 PM GMTകവർച്ചശ്രമം നടന്ന എ.ടി.എം ഇനിയും തുറന്നില്ല
text_fieldsപാപ്പിനിശ്ശേരി: കീച്ചേരിയിലെ എസ്.ബി.ഐ എ.ടി.എമ്മിൽ കവർച്ചശ്രമം നടന്നിട്ട് 10 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ് ങുമെത്തിയില്ല. ജൂലൈ 16ന് പുലർച്ചയാണ് എ.ടി.എമ്മിലെ കാമറ, ബാറ്ററികൾ, മോണിറ്റർ തുടങ്ങിയ സാമഗ്രികൾ തകർത്ത് കവർച്ചശ്രമം നടന്നത്. രാവിലെ സമീപത്തെ ആലിൻകീഴിലെ വേരുകൾക്കിടയിലാണ് ഇവ കണ്ടെത്തിയത്. എന്നാൽ, എ.ടി.എം തകർത്ത് പണം കവരാൻ സാധിച്ചില്ല. സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചെങ്കിലും രാത്രിയിൽ മഴയായതിനാൽ മതിയായ തെളിവുകളോ ദൃശ്യങ്ങളോ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. കൃത്യം നടന്ന സമയത്തെ ഫോൺകാളുകൾ പൊലീസ് പരിശോധിച്ചെങ്കിലും കവർച്ചക്കാരെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. നിരവധി ഉപഭോക്താക്കൾ ആശ്രയിക്കുന്ന പ്രധാന എ.ടി.എമ്മാണ് കീച്ചേരിയിലുള്ളത്. എന്നാൽ, സേവനം നിലച്ച് 10 ദിവസം പിന്നിട്ടിട്ടും എ.ടി.എം പുനഃസ്ഥാപിക്കാൻ ബാങ്ക് അധികൃതർക്ക് സാധിച്ചിട്ടില്ല. സാങ്കേതിക നടപടികളുടെ ഭാഗമായാണ് എ.ടി.എം പുനഃസ്ഥാപിക്കുന്നതിന് കാലതാമസം നേരിടുന്നതെന്നാണ് എസ്.ബി.ഐ അധികൃതർ പറയുന്നത്.
Next Story