Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2019 11:34 PM GMT Updated On
date_range 26 July 2019 11:34 PM GMTമെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണം -^കെ.എസ്.ടി.സി
text_fieldsമെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണം --കെ.എസ്.ടി.സി കൂത്തുപറമ്പ്: അധ്യാപകർക്കും ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ മികച്ച ചികിത്സാസൗകര്യം ലഭ്യമാക്കുന്ന ആശുപത്രികളെകൂടി ഉൾപ്പെടുത്തണമെന്നും ചികിത്സക്ക് ലഭിക്കുന്ന സാമ്പത്തികസഹായത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തുകളയണമെന്നും കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സൻെറർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല പ്രസിഡൻറ് എൻ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഹരീഷ് കടവത്തൂർ, സെക്രട്ടറി ടി.സി. സുധാകരൻ, ഒ. മോഹനൻ, വി.പി. സഞ്ജീവൻ, പി. ജയപ്രകാശ്, വി. ഷൈനി, കെ.പി. പ്രമോദ്, പി.പി. രാഗേഷ് എന്നിവർ സംസാരിച്ചു.
Next Story