Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2019 11:33 PM GMT Updated On
date_range 24 July 2019 11:33 PM GMTകുടുംബശ്രീയുടെ കൈത്താങ്ങ്; ശോഭനക്ക് വീടൊരുങ്ങുന്നു
text_fieldsbookmark_border
പാനൂർ: കുടുംബശ്രീ മിഷൻ തൊഴിൽ പരിശീലനത്തിലൂടെ ശോഭനക്ക് വീടൊരുങ്ങുന്നു. കുടുംബശ്രീ മിഷൻെറ വനിത തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായാണ് പാനൂർ നഗരസഭ നാലാം വാർഡിലെ ശോഭനകുമാരിക്ക് വീട് നിർമിക്കുന്നത്. 53 പ്രവൃത്തി ദിനങ്ങൾ കൊണ്ട് ഒരു ഭവനം വാസയോഗ്യമായ രീതിയിൽ നിർമിക്കുന്നതിനാണ് കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം. കുടുംബശ്രീ അംഗങ്ങൾക്ക് സ്ൈറ്റപ്പൻഡ്,യാത്രാബത്ത, ഭക്ഷണം എന്നിവ ലഭിക്കും. പാനൂർ നഗരസഭയിലെ പരിശീലനത്തിൻെറ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൻ കെ.വി. റംല നിർവഹിച്ചു. കൗൺസിലർ വി. ഹാരിസ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. നിസാർ, എം. കാർത്തിക, എ.ഇ സി. ഷീജ, പി.പി.എ. സലാം, പി.പി. മുഹമ്മദലി, ഗ്രീഷ്മ പവിത്രൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ മിനി സ്വാഗതവും രജിലകുമാരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story