Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2019 11:33 PM GMT Updated On
date_range 24 July 2019 11:33 PM GMTനിർമാണം നിലച്ചു; റോഡ് ചളിക്കുളമായി
text_fieldsbookmark_border
മട്ടന്നൂര്‍: വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി നിലച്ചതോടെ റോഡില്‍ കുഴി രൂപപ്പെട്ട് ചളിക്കുളമായി. മട്ടന്നൂ ര്‍ ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപമാണ് റോഡ് ചളിക്കുളമായിരിക്കുന്നത്. തലശ്ശേരി--വളവുപാറ റോഡ് നവീകരണത്തിൻെറ ഭാഗമായി മെക്കാഡം ടാറിങ് അവസാനിപ്പിച്ച ഭാഗത്താണ് കുഴി രൂപപ്പെട്ടത്. നവീകരണത്തിൻെറ ഭാഗമായി റോഡിൻെറ ഒരുഭാഗം കുഴിയെടുത്തതിനാല്‍ മറുഭാഗത്തുകൂടിയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. കുഴിയും ചളിയും കാരണം ഇവിടം നിരന്തരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. ചാന്ദ്രദിനം ആഘോഷിച്ചു മട്ടന്നൂർ: വെളിയമ്പ്ര എൽ.പി സ്കൂളില്‍ ചാന്ദ്രദിനം ആഘോഷിച്ചു. അധ്യാപകരും വിദ്യാർഥികളും ചേര്‍ന്ന് ചന്ദ്രയാന്‍ ഒന്നിൻെറ വാഹനമായ പി.എസ്.എല്‍.വി.സി 11ൻെറ മാതൃക നിർമിച്ച് സ്കൂളില്‍ പ്രദര്‍ശിപ്പിച്ചു. ബഹിരാകാശ യാത്രകളുടെ ഫോട്ടോ പ്രദര്‍ശനവും വിഡിയോ പ്രദര്‍ശനവും നടന്നു. വിദ്യാർഥികള്‍ക്കായി ക്വിസ് മത്സരവും നടത്തി. വിജയികള്‍ക്ക് പ്രധാനാധ്യാപിക പി. ബിന്ദു ഉപഹാരങ്ങള്‍ നല്കി. കെ. പ്രഭാകരന് മാസ്റ്റർ, കെ.പി. ഷിനോജ് മാസ്റ്റർ, കെ. സന്ദീപ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story