Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:02 AM IST Updated On
date_range 25 July 2019 5:02 AM ISTകണ്ണൂർ കോർപറേഷൻ ഭരണമാറ്റത്തിന് കളമൊരുങ്ങി; -തീരുമാനം ലീഗ് സംസ്ഥാനനേതൃത്വം പ്രഖ്യാപിക്കും
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർസ്ഥാനം പങ്കിെട്ടടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസുമായുള്ള മുസ്ലിം ലീഗ് തർക്കത ്തിന് പരിഹാരമായി. ഇതോടെ കോർപറേഷൻ ഭരണമാറ്റത്തിന് കളമൊരുങ്ങി. ബുധനാഴ്ച ജില്ല ലീഗ് ഒാഫിസിൽ നടന്ന മുസ്ലിം ലീഗ് നേതൃയോഗത്തിലാണ് ഭരണമാറ്റത്തിന് ലീഗ് പച്ചക്കൊടി കാട്ടിയത്. യോഗത്തിൽ കോർപറേഷനിലെ മുസ്ലിം ലീഗ് കൗൺസിലർമാരും സംബന്ധിച്ചു. മേയർ സ്ഥാനം വീതംവെക്കുന്നത് സംബന്ധിച്ച തീരുമാനം മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിക്കും. മേയർ സ്ഥാനം പങ്കിെട്ടടുക്കാൻ കോൺഗ്രസ് -മുസ്ലിം ലീഗ് നേരത്തെതന്നെ ധാരണയായിരുന്നെങ്കിലും ആദ്യ ടേം വേണമെന്ന വാദം മുസ്ലിം ലീഗ് ഉന്നയിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് ഇൗ ആവശ്യം അംഗീകരിച്ചിരുന്നില്ല. ഇത് കോർപറേഷൻ പരിധിയിൽ കോൺഗ്രസ്-ലീഗ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. പ്രതിഷേധമെന്ന നിലയിൽ മുസ്ലിം ലീഗ് കോർപറേഷൻ പരിധിയിൽ യു.ഡി.എഫ് പരിപാടികൾ ബഹിഷ്കരിക്കാനും തുടങ്ങിയിരുന്നു. ഇതേതുടർന്ന് കെ. സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ അനുരഞ്ജനത്തിനായി ശ്രമം നടത്തിവരുകയായിരുന്നു. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിൻെറ ഒറ്റവോട്ടിൻെറ പിന്തുണയിലാണ് കോർപറേഷൻ മേയർ സ്ഥാനവും ഭരണവും എൽ.ഡി.എഫിന് കിട്ടിയത്. പി.കെ. രാഗേഷിനെ ഒപ്പംകൂട്ടി മേയർ സ്ഥാനം പിടിച്ചെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തിരിച്ചു വരുേമ്പാൾ ഡെപ്യൂട്ടി മേയർ സ്ഥാനം വിട്ടുകൊടുക്കാൻ പി.കെ. രാഗേഷ് തയാറായിട്ടില്ല. ഇൗ സാഹചര്യത്തിൽ മേയർ സ്ഥാനം വേണമെന്ന ആവശ്യമാണ് ലീഗ് ആദ്യം ഉന്നയിച്ചത്. എന്നാൽ, മേയർ സ്ഥാനം നൽകില്ലെന്ന നിലപാടാണ് കോൺഗ്രസ് ആദ്യം സ്വീകരിച്ചത്. തുടർന്ന് നടത്തിവന്ന പ്രശ്നപരിഹാര ശ്രമത്തിലാണ് മേയർ സ്ഥാനം വീതിച്ചെടുക്കാൻ ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story