Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:02 AM IST Updated On
date_range 25 July 2019 5:02 AM ISTറിട്ട. അധ്യാപകനായ വയോധികനെ മർദിച്ച സംഭവത്തിൽ ആറു പ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
റിട്ട. അധ്യാപകനായ വയോധികനെ മർദിച്ച സംഭവത്തിൽ ആറു പ്രതികൾ അറസ്റ്റിൽ പാവറട്ടി: വാകയിൽ റിട്ട. അധ്യാപകനായ വയോധികനെ മർദിച്ച സംഭവത്തിൽ ആറു പ്രതികൾ അറസ്റ്റിൽ. വാക വടാശേരി വീട്ടിൽ പ്രകാശൻ (56), സഹോദരൻ പ്രമോദ് (53), പ്രകാശൻെറ മകൻ പ്രണവ് (23), അടിയാറ രാജു (ഷാജു49), മകൻ ഷാരൂൺ (19), അടിയാറ അഭിജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. കേസിനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതികൾ പ്രശ്നം ഗൗരവമായതോടെ മുങ്ങുകയായിരുന്നു. സംഭവത്തിൽ പതിനഞ്ചോളം പേർക്ക് എതിരെ കേസെടുത്തു. പാവറട്ടി സി.ഐ എ. ഫൈസൽ, എസ്.ഐ ബിന്ദുലാൽ എന്നിവരാണ് അറസ്റ്റ് ചെയ്തത്. എന്നാൽ സംഭവത്തിൽ പൊലീസിനെതിരെ വ്യാപക പരാതിയാണ് ഉയർന്നത്. ഞായറാഴ്ച രാത്രി സംഭവമുണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും അന്വേഷണമോ മറ്റു നടപടികളോ ഉണ്ടായില്ല. സംഭവത്തിൻെറ വീഡിയോ ദൃശ്യം മകൻ സിജു പൊലീസിന് നൽകിയിട്ടും തണുപ്പൻ നയമാണ് സ്വീകരിച്ചതത്രെ. വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ പൊലീസ് പാഞ്ഞെത്തി മൊഴിയെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story