Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമരം പൊട്ടിവീണ്​...

മരം പൊട്ടിവീണ്​ വൈദ്യുതിലൈനുകൾ തകർന്നു

text_fields
bookmark_border
ഉരുവച്ചാൽ: വീണു. ശനിയാഴ്ച അർധരാത്രിയാണ് പഴശ്ശി തറക്കൽ വയൽ റോഡിലെ വീട്ടുപറമ്പിലെ മരം പൊട്ടി വൈദ്യുതിലൈനിൽ വീണ് റോഡിലേക്ക് തകർന്നുവീണത്. മരം പൊട്ടിവീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് വൈദ്യുതിലൈൻ തകർന്നുവീണത് കണ്ടത്. വൈദ്യുതിയും നിലച്ചിരുന്നു. വീട്ടുകാർ കെ.എസ്.ഇ.ബിയിൽ വിവരം നൽകിയതിനെ തുടർന്ന് ഉടനെ ജീവനക്കാരെത്തി ലൈൻ ഓഫ് ചെയ്യുകയായിരുന്നു. പുലർച്ച പള്ളിയിലേക്കും വിദ്യാർഥികൾ മദ്റസയിലേക്കും പോവുന്ന വഴിയിലാണ് ലൈൻ പൊട്ടിവീണത്. അർധരാത്രിയിൽ നാട്ടുകാരുടെ ഇടപെടൽ വൻദുരന്തമൊഴിവാക്കി. സി.എം. മഹ്റൂഫ്, എ.ടി. അജ്മൽ, അബ്ബാസ്, സുബൈർ എന്നിവരുടെ അർധരാത്രിയിലെ ഇടപെടലാണ് ദുരന്തമൊഴിവാക്കിയത്. മുറിഞ്ഞുവീണ മരം നീക്കംചെയ്ത് തകർന്ന ലൈനുകൾ മാറ്റിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ....................... വിവാഹിതരായി ഉരുവച്ചാൽ: പാലോട്ടുപള്ളിയിലെ നസീം കോട്ടേജിൽ എ.ടി. സൽമയുടെയും ചെമ്പിലാലി മുഹമ്മദിൻെറയും മകൾ എ.ടി. അഫ്റയും കാക്കയങ്ങാട് അലി ഹാജിയുടെയും സീനത്തിൻെറയും മകൻ അനീസും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story