Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിർത്തിയിട്ട...

നിർത്തിയിട്ട ഓ​ട്ടോയിൽ ജീപ്പിടിച്ച്​ ഓ​ട്ടോഡ്രൈവർക്ക്​ പരിക്ക്​

text_fields
bookmark_border
ആലക്കോട്: കരുവൻചാൽ വായാട്ടുപറമ്പ് റോഡിൽ നിർത്തിയിട്ട ഓട്ടോയിൽ ജീപ്പിടിച്ച് ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക ്ക്. ഓട്ടോ നിർത്തി ആളെ കയറ്റുന്നതിനിടയിൽ അതിവേഗതയിലെത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു. ഓട്ടോഡ്രൈവറായ വായാട്ടുപറമ്പിലെ കവളംമാക്കൽ സോമനാണ് (58) പരിക്കേറ്റത്. നടുവിലിൽനിന്ന് വരുകയായിരുന്ന ജീപ്പിൽ മുൻഭാഗം കാണാൻ പറ്റാത്തവിധത്തിൽ ഫ്ലക്സ്ബോർഡ് വെച്ചിരുന്നു. പരിക്കേറ്റ ഓട്ടോഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്ക് റോഡ് കാണാനാവാത്തവിധം മുൻഭാഗത്ത് ഫ്ലക്സ് കെട്ടിയതും അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അനധികൃത നിയമനം എൽ.ഡി.എഫ് മാർച്ച് ഇന്ന് ആലക്കോട്: ആലക്കോട് പഞ്ചായത്ത് പ്രസിഡൻറിൻെറയും സെക്രട്ടറിയുടെയും ഒത്താശയോടെ ഡ്രൈവർ നിയമനം നടത്തിെയന്നാരോപിച്ച് എൽ.ഡി.എഫിൻെറ നേതൃത്വത്തിൽ ആലക്കോട് പഞ്ചായത്ത് ഓഫിസിലേക്ക് തിങ്കളാഴ്ച രാവിലെ 10ന് പ്രതിഷേധ മാർച്ച് നടത്തും. സി.പി.എം ജില്ല കമ്മിറ്റിയംഗം എം. കരുണാകരൻ മാർച്ച് ഉദ്ഘാടനംചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാരോപിച്ച് ഭരണപക്ഷ അംഗങ്ങളിലെ ഒരു വിഭാഗവും ചോദ്യംചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story