Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 11:32 PM GMT Updated On
date_range 21 July 2019 11:32 PM GMTപിക്കപ്പ് ബൊലേറോ ഇടിച്ച് പലചരക്ക് കടയും വൈദ്യുതി തൂണും തകർന്നു
text_fieldsbookmark_border
കണ്ണൂർ സിറ്റി: താഴെചൊവ്വ തൊഴുക്കിലെപീടികയിൽ പിക്കപ്പ് വാഹനമിടിച്ച് പലചരക്ക് കടയും വൈദ്യുതി തൂണും ഭാഗികമായി തകർന്നു. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം. കണ്ണൂരിൽനിന്ന് തലശ്ശേരി ബിഷപ് ഹൗസിലേക്ക് സാധനങ്ങളുമായി പോകുന്ന വാഹനം നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിനിടിക്കുകയായിരുന്നു. പോസ്റ്റ് ഭാഗികമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ അടുത്തുള്ള പലചരക്ക് കടയുടെ ഷട്ടറും തകർന്നു. ഞായറാഴ്ച കട തുറക്കാത്തതിനാൽ വലിയ അപകടം ഒഴിവാവുകയായിരുന്നു. കുട്ടി കുറുകെ ഓടിയതിനെ തുടർന്ന് വാഹനം വെട്ടിച്ചതോടെ നിയന്ത്രണംവിട്ട് ഇടിച്ചതാണെന്നാണ് ഡ്രൈവറുടെ ഭാഷ്യം. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story