Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2019 11:32 PM GMT Updated On
date_range 20 July 2019 11:32 PM GMTസ്നേഹസദൻ സ്പെഷൽ സ്കൂളിലേക്ക് പ്രവേശനം തുടങ്ങി
text_fieldsമാഹി: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ചെറുകല്ലായിയിൽ പ്രവർത്തിക്കുന്ന സ്നേഹസദൻ സ്പെഷൽ സ്കൂളിലേക്ക് പുതിയ അധ്യയനവർഷത്തിലെ പ്രവേശനം തുടങ്ങി. അർഹരായ കുട്ടികൾക്ക് സൗജന്യ പഠനവും ഭക്ഷണവും യൂനിഫോമും നൽകും. യാത്രാസൗകര്യവുമൊരുക്കിയിട്ടുണ്ട്. തൊഴിലധിഷ്ഠിത പാഠ്യപദ്ധതിയനുസരിച്ച് വിദഗ്ധരായ അധ്യാപികമാരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രകൃതിയോടിണങ്ങിയുള്ള ജീവിതക്രമം കുട്ടികളിലുണർത്താനും വിനോദത്തിലൂടെ വിജ്ഞാനത്തിലേക്ക് പഠിതാക്കളെ ആനയിക്കാനുമുള്ള നൂതനമായ പാഠ്യപദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നതെന്ന് മാനേജിങ് ട്രസ്റ്റി ടി.വി. ഗംഗാധരൻ അറിയിച്ചു. തൊഴിലധിഷ്ഠിത പഠനം പൂർത്തിയാകുന്നതോടെ സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി എബിലിറ്റി കഫേ എന്ന പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫോൺ: 808615338.
Next Story