Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2019 11:32 PM GMT Updated On
date_range 20 July 2019 11:32 PM GMTജലപാതക്കെതിരെ പാനൂരിൽ വീണ്ടും പ്രതിഷേധം
text_fieldsപാനൂർ: പാനൂർ മേഖലയിൽക്കൂടി കടന്നുപോകുന്ന നിർദിഷ്ട ജലപാതക്കെതിരെ ഒരിടവേളക്കുശേഷം പ്രതിഷേധം ശക്തമാകുന്നു. രണ ്ടാം ഘട്ട പ്രക്ഷോഭത്തിൻെറ ഭാഗമായി പാനൂരിൽ നിരവധി കുടുംബാംഗങ്ങൾ ധർണ നടത്തി. അശാസ്ത്രീയമായ അലൈൻമൻെറ് ഉപേക്ഷിക്കുക, ജനങ്ങളെ വിശ്വാസത്തിലെടുത്തുമാത്രം പദ്ധതിയെന്ന മുഖ്യമന്ത്രിയുടെ നിർദേശം പാലിക്കുക, രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതൃത്വങ്ങൾ നിലപാട് വ്യക്തമാക്കുക, വീടുകളേക്കാൾ പ്രാധാന്യം 220 കെ.വി ഹൈടെൻഷൻ ലൈനുകൾക്ക് നൽകിയത് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പദ്ധതി യാഥാർഥ്യമാകുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്ന 93 കുടുംബങ്ങളുടെ പ്രതിഷേധ ധർണയാണ് രണ്ടാംഘട്ട സമരത്തിൽ നടത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സമരത്തിൽ അണിചേർന്നു. കനത്ത മഴ അവഗണിച്ചാണ് സമരക്കാർ അണിനിരന്നത്. നഗരസഭാധ്യക്ഷ കെ.വി. റംല ഉദ്ഘാടനം ചെയ്തു. സി.പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. കെ.വി. മനോഹരൻ, എൻ. രതി, ഇ. സുരേഷ് ബാബു, പവിത്രൻ കുനിയിൽ എന്നിവർ സംസാരിച്ചു. കെ.കെ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
Next Story