Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 5:02 AM IST Updated On
date_range 21 July 2019 5:02 AM ISTചിന്മയ കോളജ്: സി.സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കിയില്ല
text_fieldsbookmark_border
കണ്ണൂർ: ചിന്മയ മിഷൻ വനിത കോളജിലെ വിദ്യാർഥിനിക്ക് നേരിട്ട മാനസിക പീഡനത്തിൽ നിർണായക തെളിവായ സി.സി.ടി.വി ദൃശ്യങ് ങൾ അടങ്ങിയ സീഡി ഹാജരാക്കാതെ മാനേജ്മൻെറ്. സീഡി ഹാജരാക്കാൻ തളിപ്പറമ്പ് ആർ.ഡി.ഒ മാനേജ്മൻെറിനോട് ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. ദൃശ്യങ്ങൾ പിടിച്ചെടുക്കാൻ പൊലീസും തയാറാവാത്തതോടെ കേസ് ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. പെൺകുട്ടി തനിക്കേറ്റ മാനസിക പീഡനത്തെക്കുറിച്ച് നൽകിയ പരാതിയിൽ, അന്നേ ദിവസം രാവിലെ 10.30നും 11 മണിക്കും ഇടയിലെ സ്ഥാപനത്തിലെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാൽ, തുടർനടപടികൾ ഉണ്ടായിട്ടില്ല. ജില്ല കലക്ടർക്ക് നൽകിയ പരാതിയിലാണ് അൽപമെങ്കിലും അന്വേഷണം മുന്നോട്ടു പോയത്. ഇതിൻെറ ഭാഗമായാണ് തളിപ്പറമ്പ് ആർ.ഡി.ഒ, സംഭവവുമായി ബന്ധപ്പെട്ട അധ്യാപികമാരെയും സാക്ഷികളായ വിദ്യാർഥിനികളെയും വിസ്തരിച്ചത്. അതിനു ശേഷമാണ് സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെടാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story