Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 5:02 AM IST Updated On
date_range 21 July 2019 5:02 AM ISTഎം.സി.കെ. ഖാലിദ് പൊന്ന്യത്തുകാർക്ക് ഇനി ഒാർമ
text_fieldsbookmark_border
തലശ്ശേരി: കതിരൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയും നാട്ടിലെ പൊതുകാര്യ പ്രസക്തനുമായ എം.സി.കെ. ഖാലിദിൻെറ വിയോഗം പൊന്ന്യം പ്രദേശത്തുകാർക്ക് തീരാനഷ്ടമായി. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി കതിരൂർ പഞ്ചായത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലും നിറസാന്നിധ്യമായിരുന്നു ഖാലിദ്. നാട്ടിലേക്കുള്ള മടക്കയാത്രക്കായെത്തിയ ഇദ്ദേഹം ദമ്മാം എയർപോർട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബോർഡിങ് പാസെടുത്ത് കാത്തിരിക്കുന്നതിടെയാണ് മരണം. മുമ്പ് പ്രവാസിയായിരുന്ന ഖാലിദ് ഒരാഴ്ച മുമ്പ് സന്ദർശക വിസയിലാണ് ദമ്മാമിലെത്തിയത്. മരണവാർത്ത അറിഞ്ഞതോടെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പൊന്ന്യത്തെ വസതിയിലെത്തി. ചെറുപ്പംമുതൽ പൊന്ന്യം സ്രാമ്പിയിലെ ജുമാമസ്ജിദിന് വേണ്ടിയും മദ്റസക്ക് വേണ്ടിയും അഹോരാത്രം പ്രവർത്തിച്ച വ്യക്തിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story