Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2019 11:32 PM GMT Updated On
date_range 20 July 2019 11:32 PM GMTവെള്ളമൊഴിയാതെ തലശ്ശേരിയിലെ േറാഡുകൾ
text_fieldsതലശ്ശേരി: േതാരാമഴയിൽ തലശ്ശേരിയിൽ ശനിയാഴ്ചയും വെള്ളം കയറി. സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം മഴവെള്ളം കെട്ടിനിൽക്കുകയാണ്. വെള്ളം നിറയുന്ന സ്ഥലങ്ങളിലെ താമസക്കാർ പുറത്തിറങ്ങാൻ പറ്റാതെ ബുദ്ധിമുട്ടുകയാണ്. നഗരത്തിന് പുറമെ മുനിസിപ്പൽ പ്രദേശത്തെ ഭൂരിഭാഗം റോഡുകളിലും ശനിയാഴ്ചയും െവള്ളക്കെട്ടുണ്ടായി. മഴ കാരണം ഒാേട്ടാകളും ടൂറിസ്റ്റ് ടാക്സികളും മിക്ക ദിക്കുകളിലും യാത്രക്കാർ ഒാട്ടം വിളിച്ചാൽ പോകാൻ മടിക്കുകയാണ്. സ്ത്രീകളടക്കമുള്ളവർ ലക്ഷ്യസ്ഥാനത്തെത്താൻ വാഹനം കിട്ടാതെ വലഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതൽ തിമിർത്ത് പെയ്ത മഴക്ക് ഇന്നലെ നേരിയ ശമനമുണ്ടായി. നാരങ്ങാപ്പുറം റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഭൂരിഭാഗം കടകളിലും വലിയ നാശനഷ്ടമുണ്ടായി. റെയിൽവേ സ്റ്റേഷൻ പരിസരം, കുയ്യാലി, മഞ്ഞോടി, കണ്ണിച്ചിറ, ഇല്ലത്ത്താെഴ, ഇൗങ്ങയിൽപീടിക, നങ്ങാറത്ത് പീടിക, മാടപ്പീടിക മാർക്കറ്റ് പരിസരം, കള്ളുഷാപ്പ് റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളം നിറയുകയാണ്. നഗരത്തിൽ ഓവുചാൽ സംവിധാനത്തിൻെറ േപാരായ്മയാണ് വെള്ളക്കെട്ടിന് കാരണം. മിക്കയിടത്തും വെള്ളം ഒഴുകിപ്പോകാത്തതിനെ തുടർന്ന് നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ചയും ഗതാഗത സ്തംഭനമുണ്ടായി.
Next Story