Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 5:02 AM IST Updated On
date_range 21 July 2019 5:02 AM ISTഅർബൻ ബാങ്ക് തെരഞ്ഞെടുപ്പ്: ഡി.സി.സിക്കും കെ.പി.സി.സിക്കും പരാതി
text_fieldsbookmark_border
കല്യാശ്ശേരി: പഴയങ്ങാടി അർബൻ കോഓപറേറ്റിവ് ബാങ്ക് തെരഞ്ഞെടുപ്പ് സമവായം അട്ടിമറിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് ക ല്യാശ്ശേരി ബ്ലോക്ക് പ്രസിഡൻറ് കാപ്പാടൻ ശശിധരൻ ഡി.സി.സിക്കും കെ.പി.സി.സിക്കും പരാതി നൽകി. തെരഞ്ഞെടുപ്പിൻെറ മുന്നോടിയായി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ബ്ലോക്ക് പ്രസിഡൻറുമാരുടെയും ഡി.സി.സി സെക്രട്ടറിമാരുടെയും മണ്ഡലം പ്രസിഡൻറുമാരുടെയും യോഗം വിളിച്ചുചേർത്തിരുന്നു. യോഗത്തിൽ രൂപവത്കരിച്ച കോർ കമ്മിറ്റി തീരുമാനമനുസരിച്ച് കല്യാശ്ശേരി സംഘടന ബ്ലോക്കിലേക്ക് മൂന്നു ഡയറക്ടർ സ്ഥാനങ്ങൾ അനുവദിച്ചിരുന്നതായി ബ്ലോക്ക് പ്രസിഡൻറ് പറഞ്ഞു. പ്രസ്തുത സ്ഥാനങ്ങളിൽ പ്രഫഷനൽ ഒഴിച്ച് രണ്ടു സ്ഥാനങ്ങളിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. എന്നാൽ, മണ്ഡലം കമ്മിറ്റികളുമായി ആലോചിച്ചെടുത്ത ഈ സ്ഥാനാർഥികളെ അംഗീകരിക്കാതെ നിലവിലുള്ള ബാങ്ക് പ്രസിഡൻറ് തീരുമാനം അട്ടിമറിക്കുകയാണെന്നാണ് കാപ്പാടൻ ശശിധരൻ നൽകിയ പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story