Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകനത്ത മഴ; കെടുതി...

കനത്ത മഴ; കെടുതി തുടരുന്നു

text_fields
bookmark_border
പയ്യന്നൂർ: ശക്തിയായി പെയ്യുന്ന മഴയിൽ കെടുതി തുടരുന്നു. പറവൂർ കാരയാട് മതിൽ വീണ് നിർമാണത്തിലിരിക്കുന്ന വീടിൻെറ സൺഷേഡ് തകർന്നു. അറക്കൻ രഞ്ചുമോൻെറ പിറകുവശത്തെ മതിൽ തകർന്നുവീണ് വീടിൻെറ സൺഷേഡ് പൊട്ടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആലക്കാട് വലിയപള്ളിക്കു സമീപം സി. മുഹമ്മദ് കുഞ്ഞിയുടെ വീട്ടുമതിലും തകർന്ന് 50,000 രൂപയുടെ നഷ്ടമുണ്ടായി. മാതമംഗലം ടൗണിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. റോഡിൽ ശനിയാഴ്ച മുക്കാൽ മീറ്ററോളം വെള്ളം കയറി. ഇത് കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായി. സ്കൂൾ സ്േറ്റാപ്പുമുതൽ പഞ്ചായത്ത് സ്റ്റോപ്പുവരെയുള്ള പാതയിൽ ഓവുചാൽ ഇല്ലാത്തതും ദുരിതമായി. വെള്ളം ഒഴുകാൻ വഴിയില്ലാത്ത കാരണത്താൽതന്നെ പാണപ്പുഴ റോഡിലും വെള്ളം കയറി യാത്ര ദുരിതമായി. സ്കൂൾ കുട്ടികളുൾപ്പെടെ നടന്നുപോകുന്ന റോഡിലാണ് മുട്ടോളം വെള്ളം കയറിയത്. റോഡ് കാണാത്തത് വാഹനങ്ങൾക്കും ദുരിതമാവുന്നു. മാതമംഗലം ബസാറിൽ സ്കൂൾ സ്റ്റോപ്പുമുതൽ പഞ്ചായത്ത് സ്റ്റോപ്പുവരെയുള്ള റോഡരികിൽ ഓവുചാൽ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കനത്ത മഴയിൽ ഒഴുകിയെത്തുന്ന വെള്ളം റോഡിൽ കൂടിയാണ് ഒഴുകിപ്പോകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story