Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'പാട്ടൊരുമ' നാടൻപാട്ട്...

'പാട്ടൊരുമ' നാടൻപാട്ട് ശിൽപശാല

text_fields
bookmark_border
ശ്രീകണ്ഠപുരം: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഇരിക്കൂർ ഉപജില്ല പ്രവർത്തനോദ്ഘാടനവും നാടൻപാട്ട് ശിൽപശാലയും നി ടിയേങ്ങ ഗവ. യു.പി സ്കൂളിൽ നടന്നു. പ്രഭാഷകനും നാടൻപാട്ട് കലാകാരനുമായ സുഭാഷ് അറുകര ഉദ്ഘാടനം ചെയ്തു. പി.വി. ശോഭന അധ്യക്ഷത വഹിച്ചു. വിദ്യാരംഗം സാഹിത്യ ശിൽപശാലയിൽ പങ്കെടുത്ത് മികവ് തെളിയിച്ച കുട്ടികളെ മിനേഷ് മണക്കാട് ആദരിച്ചു. വായന പക്ഷാചരണത്തിൻെറ ഭാഗമായി മികവ് തെളിയിച്ച സ്കൂളുകളെ വി. ഷിജിത്ത് അനുമോദിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥി പ്രജിത്ത് രാമചന്ദ്രൻ നിർമിച്ച ശിൽപ പ്രദർശനവും ചെമ്പന്തൊട്ടി ഹൈസ്കൂളിലെ അധ്യാപകൻ ശ്രീനിയുടെ ഫോട്ടോ പ്രദർശനവും നടന്നു. തുടർന്ന് ഗ്രാമ്യ നിടുവാലൂർ അവതരിപ്പിച്ച നാടൻപാട്ടും അരങ്ങേറി. എം.വി. വത്സലൻ സ്വാഗതവും കെ. രാഘവൻ നന്ദിയും പറഞ്ഞു. .............. തൊഴിൽ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം ശ്രീകണ്ഠപുരം: തൊഴിൽ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സി.ഐ.ടി.യു ചൂളിയാട് മേഖല കൺെവൻഷൻ ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റിയംഗം പി. മാധവൻ ഉദ്ഘാടനം ചെയ്തു. എ.വി. രാഘവൻ അധ്യക്ഷത വഹിച്ചു. കെ.കെ. വിജയൻ സംസാരിച്ചു. കെ. നാരായണൻ സ്വാഗതം പറഞ്ഞു. മേഖല കൺവീനറായി കെ. പുരുഷോത്തമനെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story